കോഴിക്കോട് മലമ്പനി ഭീഷണയില്‍; ആറ് പേര്‍ക്ക് പനി സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ മലമ്പനി പടരുന്നു. ആറ് പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. പനി പടര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിന് സ്‌പ്രെയിങ് നടത്തുന്നുണ്ട്.

ചേവായൂര്‍ പൊന്നങ്കോട്കുന്നിലാണ് നിലവില്‍ ആറ് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സുകളും നടത്താന്‍ ആരോഗ്യ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇടവിട്ടുള്ള പനി, വയറിളകം, വിറയല്‍, ഛര്‍ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെ മാത്രമേ രോഗ നിര്‍ണയം നടത്താന്‍ സാധിക്കൂ.












Click it and Unblock the Notifications