ആത്മവിശ്വാസം കൈവിടാത്ത നടന്, ജിഷ്ണുവിനെ കുറിച്ച് സിനിമാലോകം പറയുന്നത് കേട്ടാല്‍ കണ്ണു നനയും..
കൊച്ചി: നടന് ജിഷ്ണുവിന്റെ മരണം താങ്ങാനാവാതെ മലയാള സിനിമാ ലോകം വിങ്ങിപ്പൊട്ടുകയാണ്. അവസാനം വരെ രോഗത്തെ ആത്മവിശ്വാസത്തോടെ നേരട്ട ജിഷ്ണുവിനെ മരണം നേരത്തെ തന്നെ തട്ടിയെടുത്തു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യ നിലയെ കുറിച്ച് ഊര്‍ജ്ജസ്വലനായ മനസ്സോടുകൂടിയാണ് ജിഷ്ണു പ്രേക്ഷകരെ വിവരമറിയിച്ചത്.
എന്നാല്‍ രോഗം നേരത്തെ ഉണ്ടെന്ന് അറിഞ്ഞിട്ടു പോലും ജിഷ്ണുവിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ മലയാളികള്‍ വിങ്ങിപ്പൊട്ടുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജിഷ്ണുവിനെ മലയാള സിനിമാ ലോകം അനുസ്മരിക്കുന്നതിങ്ങനെ..

ദൈവം വിളിച്ചാല്‍ പോകണം
ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു. അതല്ലാതെ തനിക്ക് ഒന്നും പറയാനില്ലെന്ന് ഇന്നസെന്റ് പറയുന്നു.

ഊര്‍ജ്ജസ്വലന്‍
രോഗം ബാധിച്ചിരുന്നെങ്കിലും ജിഷ്ണു എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. നാലുമാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ രോഗം കാരണം സംസാരിക്കാന്‍ അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അതു വകവയ്ക്കാതെ സംസാരിച്ചു. ജീവിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു.

മരണം ഉള്‍കൊള്ളാനാവുന്നില്ല
ജിഷ്ണുവിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ഭാവന. രോഗത്തെ കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന സൂചനയാണ് നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഭാവന പറയുന്നു.

ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടു
ജിഷ്ണുവിന്റെ മരണം എല്ലാവര്ക്കും ഹൃദയഭേദകമായ വാര്‍ത്തയാണെന്ന് ജഗദീഷ് പറയുന്നു. എല്ലാവരോടും വളരെ മാന്യമായ പെരുമാറ്റമാണ്. ജീവിതത്തെ ശുഭ പ്രതീക്ഷയോടെ കണ്ട ചെറുപ്പക്കാരനാണ് ജിഷ്ണു. പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്്തിയാണ് ജിഷ്ണുവെന്ന് ജഗദീഷ് പറയുന്നു.

അസുഖബാധിതനാണെന്ന് സമ്മതിച്ചില്ല
ജിഷ്ണു ഒരിക്കലും താന്‍ അസുഖ ബാധിതനാണെന്ന് സമ്മതിച്ചിരുന്നില്ലെന്ന് സംവിധായകന് കമല്‍ പറയുന്നു. സംസാരിക്കാന്‍ കഴിയാതിരുന്നപ്പോഴും അദ്ദേഹം കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോഴും ആത്മവിശ്വാസത്തോടെ മാത്രമേ അദ്ദേഹം കാര്യങ്ങളെ സമീപിച്ചിട്ടുവെന്ന് കമല്‍ പറയുന്നു.

എപ്പോഴും സന്തോഷം
ഓഡിനറി എന്ന സിനിമയില്‍ മാത്രമാണ് ഒന്നിച്ച് അഭിനിയിച്ചിട്ടുള്ളുവെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു. രോഗം ഉണ്ടെങ്കില്‍ പോലും എപ്പോഴും സന്തോഷവാനായിരുന്നു അദ്ദേഹം. മനസ്സിലുള്ള വിഷമം പുറുത്തു കാണിക്കാറില്ലെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.

മോഹന്‍ ലാല്‍
മരണക്കിടക്കയിലും ജീവിതത്തെ പോസറ്റീവായി മാത്രം കണ്ട ജിഷ്ണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ ലാല്‍.

മമ്മൂട്ടി
ജീവിതത്തെ എന്നും ആത്മവിശ്വാസത്തോടെ നേരിട്ട ജിഷ്ണുവിന് നടന് മമ്മൂട്ടി ആദരാഞ്ജലികല്‍ അര്‍പ്പിച്ചു.

മരണം വിളിച്ച മറ്റൊരു നടന്
2016 ല്‍ മരണം മാടി വിളിച്ച മറ്റൊരു നടനായ ജിഷ്ണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കാവ്യാ മാധവന്
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications