കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മവിശ്വാസം കൈവിടാത്ത നടന്‍, ജിഷ്ണുവിനെ കുറിച്ച് സിനിമാലോകം പറയുന്നത് കേട്ടാല്‍ കണ്ണു നനയും..

  • By Siniya
Google Oneindia Malayalam News

കൊച്ചി: നടന്‍ ജിഷ്ണുവിന്റെ മരണം താങ്ങാനാവാതെ മലയാള സിനിമാ ലോകം വിങ്ങിപ്പൊട്ടുകയാണ്. അവസാനം വരെ രോഗത്തെ ആത്മവിശ്വാസത്തോടെ നേരട്ട ജിഷ്ണുവിനെ മരണം നേരത്തെ തന്നെ തട്ടിയെടുത്തു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യ നിലയെ കുറിച്ച് ഊര്‍ജ്ജസ്വലനായ മനസ്സോടുകൂടിയാണ് ജിഷ്ണു പ്രേക്ഷകരെ വിവരമറിയിച്ചത്.

എന്നാല്‍ രോഗം നേരത്തെ ഉണ്ടെന്ന് അറിഞ്ഞിട്ടു പോലും ജിഷ്ണുവിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ മലയാളികള്‍ വിങ്ങിപ്പൊട്ടുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജിഷ്ണുവിനെ മലയാള സിനിമാ ലോകം അനുസ്മരിക്കുന്നതിങ്ങനെ..

 ദൈവം വിളിച്ചാല്‍ പോകണം

ദൈവം വിളിച്ചാല്‍ പോകണം

ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു. അതല്ലാതെ തനിക്ക് ഒന്നും പറയാനില്ലെന്ന് ഇന്നസെന്റ് പറയുന്നു.

ഊര്‍ജ്ജസ്വലന്‍

ഊര്‍ജ്ജസ്വലന്‍

രോഗം ബാധിച്ചിരുന്നെങ്കിലും ജിഷ്ണു എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. നാലുമാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ രോഗം കാരണം സംസാരിക്കാന്‍ അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അതു വകവയ്ക്കാതെ സംസാരിച്ചു. ജീവിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു.

മരണം ഉള്‍കൊള്ളാനാവുന്നില്ല

മരണം ഉള്‍കൊള്ളാനാവുന്നില്ല

ജിഷ്ണുവിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ഭാവന. രോഗത്തെ കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന സൂചനയാണ് നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഭാവന പറയുന്നു.

ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടു

ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടു

ജിഷ്ണുവിന്റെ മരണം എല്ലാവര്‍ക്കും ഹൃദയഭേദകമായ വാര്‍ത്തയാണെന്ന് ജഗദീഷ് പറയുന്നു. എല്ലാവരോടും വളരെ മാന്യമായ പെരുമാറ്റമാണ്. ജീവിതത്തെ ശുഭ പ്രതീക്ഷയോടെ കണ്ട ചെറുപ്പക്കാരനാണ് ജിഷ്ണു. പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്്തിയാണ് ജിഷ്ണുവെന്ന് ജഗദീഷ് പറയുന്നു.

അസുഖബാധിതനാണെന്ന് സമ്മതിച്ചില്ല

അസുഖബാധിതനാണെന്ന് സമ്മതിച്ചില്ല

ജിഷ്ണു ഒരിക്കലും താന്‍ അസുഖ ബാധിതനാണെന്ന് സമ്മതിച്ചിരുന്നില്ലെന്ന് സംവിധായകന്‍ കമല്‍ പറയുന്നു. സംസാരിക്കാന്‍ കഴിയാതിരുന്നപ്പോഴും അദ്ദേഹം കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോഴും ആത്മവിശ്വാസത്തോടെ മാത്രമേ അദ്ദേഹം കാര്യങ്ങളെ സമീപിച്ചിട്ടുവെന്ന് കമല്‍ പറയുന്നു.

എപ്പോഴും സന്തോഷം

എപ്പോഴും സന്തോഷം

ഓഡിനറി എന്ന സിനിമയില്‍ മാത്രമാണ് ഒന്നിച്ച് അഭിനിയിച്ചിട്ടുള്ളുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. രോഗം ഉണ്ടെങ്കില്‍ പോലും എപ്പോഴും സന്തോഷവാനായിരുന്നു അദ്ദേഹം. മനസ്സിലുള്ള വിഷമം പുറുത്തു കാണിക്കാറില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

മോഹന്‍ ലാല്‍

മോഹന്‍ ലാല്‍

മരണക്കിടക്കയിലും ജീവിതത്തെ പോസറ്റീവായി മാത്രം കണ്ട ജിഷ്ണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ ലാല്‍.

മമ്മൂട്ടി

മമ്മൂട്ടി

ജീവിതത്തെ എന്നും ആത്മവിശ്വാസത്തോടെ നേരിട്ട ജിഷ്ണുവിന് നടന്‍ മമ്മൂട്ടി ആദരാഞ്ജലികല്‍ അര്‍പ്പിച്ചു.

മരണം വിളിച്ച മറ്റൊരു നടന്‍

മരണം വിളിച്ച മറ്റൊരു നടന്‍

2016 ല്‍ മരണം മാടി വിളിച്ച മറ്റൊരു നടനായ ജിഷ്ണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കാവ്യാ മാധവന്‍

English summary
malayala cinema actors and others remembering jishnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X