കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവിന്റെ സ്ഥാനത്ത് 'കന്യാസ്ത്രീയുടെ' നഗ്‌നമേനി; മനോരമക്കെതിരേ പ്രതിഷേധം

ഭാഷാപോഷിണിയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ ചിത്രീകരിച്ചതിനെതിരേയാണ് പ്രതിഷേധം. മനോരമ പത്രം കത്തിച്ചും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തും വിശ്വാസികള്‍ തെരുവിലിറങ്ങി

  • By Ashif
Google Oneindia Malayalam News

ഇടുക്കി: ഭാഷാപോഷിണിയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ 'വികലമാക്കി' ചിത്രീകരിച്ചതിനു മനോരമക്കെതിരേ വിശ്വാസികളുടെ പ്രതിഷേധം. മനോരമ പത്രം കത്തിച്ചും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തും
ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്ക് കീഴിലുള്ള വിശ്വാസികള്‍ തെരുവിലിറങ്ങിയെന്ന് ദേശാഭിമാനി റിപോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് രണ്ട് രൂപതകളിലെയും പള്ളികളില്‍ കുര്‍ബാനക്കിടെ ലഘുലേഖ വിതരണം ചെയ്തു.

Church

കെസിബിസി മാധ്യമവിഭാഗം മുന്‍ തലവനും ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാദര്‍ ജോസ് പ്‌ളാച്ചിക്കലാണ് സംഭവത്തില്‍ പ്രതിഷേധിച്ച് ലഘുലേഖ തയ്യാറാക്കിയത്. ഈ ലഘുലേഖ പള്ളിക്കൂട്ടായ്മയില്‍ വിതരണം ചെയ്തു. വിശ്വാസികളുടെ പെസഹാനുഭവത്തെയും വിശുദ്ധ കുര്‍ബാനയെയും വികലമാക്കി അപമാനിക്കുകയാണ് ഭാഷാപോഷിണി ചെയ്തതെന്ന് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു.

ഡിസംബര്‍ ആദ്യവാരമിറങ്ങിയ ഭാഷാപോഷിണിയിലാണ് ലേഖനത്തിനൊപ്പം അന്ത്യ അത്താഴം വികലമായി ചിത്രീകരിച്ചത്. യേശുവിന്റെ സ്ഥാനത്ത് കന്യാസ്ത്രീയുടെ നഗ്നമേനിയും ശിഷ്യര്‍ക്ക് പകരം 12 കന്യാസ്ത്രീകളെയുമാണ്
വരച്ചിരിക്കുന്നത്. മനോരമയുടേത് ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ പിന്തുണ കിട്ടാനുള്ള ശ്രമമാണെന്ന് ലഘുലേഖ പറയുന്നു.

ചിത്രവും ലഘുലേഖയും യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. സഭകള്‍ പ്രതികരിക്കില്ലെന്ന മനോരമയുടെ ഭാവം മാറ്റണം. വിശ്വാസികളെ അപമാനിച്ച പത്രത്തെയും അതിന്റെ പ്രസിദ്ധീകരണങ്ങളെയും എല്ലാവരും ബഹിഷ്‌കരിക്കണമെന്നും ലഘുലേഖയില്‍ ആവശ്യപ്പെടുന്നു.

English summary
Protest against Malayala Manorama for publishing 'The Last Supper' painting in a different manner.idukki Diocese introduce a protest Phamlet. They wanted boycott Malayala Manorama daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X