Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകന്റെ വിവാഹ പരസ്യം വൈറല്‍

മലപ്പുറം: വിവാഹ പരസ്യങ്ങള്‍ വൈറല്‍ ആകുന്ന കാലമാണിത്. അമ്മ മകന് വേണ്ടി സ്വവര്‍ഗ്ഗ വിവാഹത്തിന് വവരനെ തേടിയതും, ഹിന്ദുപത്രം വായിക്കുന്ന പങ്കാളിയെ തേടി ടൈംസിന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ പരസ്യം വന്നതും എല്ലാം ഓണ്‍ലൈന്‍ ലോകത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറല്‍ ആകുന്ന വിവാഹ പരസ്യം ഒരു മലയാളിയുടേതാണ്. മലപ്പുറത്തുകാരനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ.

Matrimonial

'സഹയാത്രികയെ തേടുന്നു. മീഡിയ പ്രൊഫഷണല്‍. മലപ്പുറം ജില്ല. മാനവികതയില്‍ വിശ്വസിയ്ക്കുന്ന, സ്വതന്ത്ര ബോധമുള്ള യുവതികളില്‍നിന്ന് ആലോചനകള്‍ ക്ഷണിയ്ക്കുന്നു. സ്ത്രീധനരഹിത ലളിത വിവാഹം. മതവിശ്വാസം നിര്‍ബന്ധമില്ല.'

ഒരു ശരാശരി വിവാഹ പരസ്യ കോളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതാണ് ഈ വാക്കുകള്‍. ഈ പരസ്യത്തിന് ചുറ്റുമുള്ള മറ്റ് പരസ്യങ്ങളെല്ലാം തന്നെ ജാതിയും മതവും പറഞ്ഞുകൊണ്ടുള്ളതാണ്. എന്നാല്‍ ഈ പരസ്യത്തില്‍ രക്ഷിതാക്കളില്‍ നിന്നല്ല, യുവതികളില്‍ നിന്നാണ് ആലോചനകള്‍ ക്ഷണിയ്ക്കുന്നത്.

സംഭവം എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്. പതിവ് പോലെ പരസ്യത്തെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തുണ്ട്.

പരസ്യം നല്‍കിയത് വിവാഹം കഴിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന യുവാവിന്റെ രണ്ട് സുഹൃത്തുക്കളാണ്. വരന്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ കാര്യമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തങ്ങളുടെ പേര് തത്കാലം വെളിപ്പെടുത്തുന്നത് ഉചിതമാകില്ലെന്നാണ് പരസ്യം നല്‍കിയ സുഹൃത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+