ക്യാന്‍സര്‍ തിരിച്ചുവന്നതല്ല, ഇന്നസെന്റിന്റെ മരണ കാരണം മറ്റൊന്ന്; ഡോ വിപി ഗംഗാധരന് പറയുന്നു
കൊച്ചി: നടന് ഇന്നസെന്റിന്റെ മരണ കാരണത്തെ സംബന്ധിച്ച് വിശദീകരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ വി പി ഗംഗാധരന്. ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ രോഗം മടങ്ങിവന്നതല്ലെന്ന് ഡോ വി പി ഗംഗാധരന് പറഞ്ഞു. അദ്ദേഹത്തിന്റെ മരണകാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് തവണ ക്യാന്‍സറിനോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റുള്ള രോഗികള്‍ക്ക് നല്കിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്. ഇതിനിടെയിലാണ് ക്യാന്‍സര്‍ രോഗമല്ല താരത്തിന്റെ മരണകാരണമെന്ന് വ്യക്തമാക്കി ഡോ വി പി ഗംഗാഗധരന് രംഗത്തെത്തിയത്. തൊണ്ടയ്ക്കായിരുന്നു ഇന്നസെന്റിന് അര്‍ബുദം ബാധിച്ചത്. 2013 മുതല്‍ അദ്ദേഹം ഡോ ഗംഗാധരന്റെ ചികിത്സയിലായിരുന്നു.

രോഗം ഭേദമായതിന് ശേഷമായിരുന്നു അദ്ദേഹം ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന സ്വന്തം അനുഭവങ്ങള്‍ നിറഞ്ഞ പുസ്തകം പുറത്തിറക്കിയത്. ഈ പുസ്തകം നിരവധി ക്യാന്‍സര്‍ രോഗികള്‍ക്കാണ് പ്രചോദനമായത്. വളരെ നര്‍മ്മത്തോടെയാണ് അദ്ദേഹം ക്യാന്‍സര്‍ എന്ന രോഗത്തെ കൈകാര്യം ചെയ്തത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇന്നസെന്റ് ആദ്യമായി ക്യാന്‍സര്‍ രോഗ ലക്ണങ്ങള് കാണിച്ച് തുടങ്ങിയത്.
അതേസമയം, കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമാണ് മന്ത്രി മരണവാര്‍ത്ത അറിയിച്ചത്.
രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് 1 മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതു ദര്‍ശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്ക്കാര ചടങ്ങുകള്‍ നടക്കുക.
ഇന്നസെന്റിന്റെ മരണവാര്‍ത്ത സിനിമ ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന് വിട പറഞ്ഞിരിക്കുന്നു എന്നാണ് നടന് ദിലീപ് അനുശോചനക്കുറിപ്പില്‍ അറിയിച്ചത്.
കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു. . . ഇനിയാ ശബ്ദവും രൂപവും , ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍. വാക്കുകള്‍ മുറിയുന്നെന്ന് ദിലീപ് കുറിച്ചു .
ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്ന് നടന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.- ഫേസ്ബുക്കില്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു .
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications