Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷകള്‍ വിഫലം; ഇന്നസെന്റ് അന്തരിച്ചു

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇന്നസെന്റ്. അടുത്തിടെയാണ് ആരോഗ്യനില വഷളായത്. എക്‌മോ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വീണ്ടും വഷളായതോടെ മന്ത്രിമാരടക്കം പങ്കെടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു.

അഭിനയ രംഗത്തെ പകരം വെയ്ക്കാനില്ലാത്ത കലാകാരനായിരുന്നു ഇന്നസെന്റ്. എല്ലാ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. നാട്ടിൻ പുറത്തെ അച്ചായനായും നായകന്റെ സുഹൃത്തായും അച്ഛനായും മൂത്ത ചേട്ടനായും അദ്ദേഹം സ്ക്രീനിൽ നിറഞ്ഞപ്പോൾ പ്രേക്ഷകർ കണ്ണുവെട്ടാതെ അദ്ദേഹത്തെ നോക്കി. ചിരിപ്പിക്കാൻ മാത്രമല്ല ഹൃദയത്തിൽ കാെള്ളുന്ന സംഭാഷണങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ കണ്ണുനനയിച്ചു. പകരം വെയ്ക്കാനില്ലാത്ത മഹാനടൻ തന്നെയായിരുന്നു ഇന്നസെന്റ്.

innocent

നിർമ്മാതാവ് എന്ന നിലയിൽ ആണ് സിനിമയിൽ എത്തുന്നത്. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങി. 2014 മേയിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ആണ് ഇന്നസെന്റ് ജനിച്ചത്. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്. സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.

innocent

പിന്നീട് മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.

2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക്‌ വിധേയനാവുകയും തുടർന്നു് സുഖം പ്രാപിക്കുകയുമുണ്ടായി. ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നിൽ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ തേടി നിരവധി പുരസ്ക്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+