Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ഇന്നസെന്റ് സൂക്ഷ്മ നിരീക്ഷണത്തില്‍; നില അതീവഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിലിനാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തില്‍ പ്രകടമാണെന്ന് ബുള്ളറ്റിനില്‍ പറയുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ അദ്ദേഹം എക്‌മോ സപ്പോര്‍ട്ടിലാണ് തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Malayalam actor Innocents Health

മന്ത്രി പി രാജീവ്, സത്യന്‍ അന്തിക്കാട്, ജോജോ, ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്, വി എം സുധീരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി ഇന്നസെന്റിനെ സന്ദര്‍ശിച്ചിരുന്നു. ഡോ വി പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസെന്റിനെ ചികിത്സിക്കുന്നത്.

അതേസമയം, ഇന്നസെന്റിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജമാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ എക്മോ ചികിത്സയിലാണ് അദ്ദേഹം. ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിംഗ് നടക്കുന്നതിനാല്‍ പമ്പിംഗ് നടക്കുന്നതിനാല്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് തടയനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+