Kalabhavan Haneef Death: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
കൊച്ചി: പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹനീഫ്. മട്ടാഞ്ചേരി സ്വദേശിയാണ്. മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പറക്കുംതളികയിൽ ഹനീഫ ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. മൂന്നിറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.മിന്നുകെട്ട്, നാദസ്വരം തുടങ്ങിയ സീരിയലുകളിലും അദ്ദേഹം പ്രധാന വേഷം ചെയ്തിരുന്നു.
അബീസ് കോർണർ, കോമഡിയും മിമിക്സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലാന തിലാന തുടങ്ങിയ ഷോകളുടെ ഭാഗമായിരുന്നു. വാഹിദയാണ് ഭാര്യ. ഷാരൂഖ് ഹനീഫും സിത്താര ഹനീഫുമാണ് മക്കൾ.
മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടേയും സുബൈദയുടേയും മകനായ ഹനീഫ് സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായിരുന്നു. നാടകത്തിലും സജീവമായി. അതിന് ശേഷമാണ് കലാഭവനിൽ എത്തിയത്. പിന്നീട് ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്കിറ്റും അവതരിപ്പിച്ചു.
ഹനീഫിന്റെ വേർപാട് ഇപ്പോളും സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. നിരവിധപേരാണ് അനുശോചനം അറിയിച്ച് എത്തുന്നത്. എന്റെ പൊന്ന് സഹോദരന് ആയിരം പ്രണാമംസ അകാലത്തിലുള്ള ഈ യാത്ര വേണ്ടായിരുന്നു എന്റെ പൊന്നു സഹോദര. വേദനയോടെ ഈ പട്ടാളക്കാരന്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം", എന്നാണ് മേജർ രവി കുറിച്ചത്. ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെ പ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട എന്നാണ് ദിലീപ് കുറിച്ചത്












Click it and Unblock the Notifications