കലാഭവന്‍ മണിയുടെ വള കസ്റ്റംസ് തിരിച്ചു നല്‍കി
കൊച്ചി: കലാഭവന്‍ മണിയുടെ സ്വര്‍ണവള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരിച്ചു നല്‍കി. മണി കയ്യില്‍ സ്ഥിരമായി അണിയുന്ന വളയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായ മണിക്ക് വള തിരിച്ചു നല്‍കിയത്.
അതേസമയം വിദേശയാത്രയില്‍ സ്വര്‍ണവളയെ കുറിച്ച് വിവരം നല്‍കാത്തതിന് 5000 രൂപ ഫൈനും 2000രൂപ പെനാല്‍റ്റിയും നല്‍കിയതിന ശേഷമാണ് വള തിരിച്ചു നല്‍കിയത്. എന്റെവള ഞാന്‍ തിരിച്ചുവാങ്ങിയെന്നും മറ്റുവിവാദങ്ങള്‍ക്കൊന്നും ഞാനില്ലെന്നും വള തിരികെവാങ്ങി മടങ്ങവെ മണി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് മണിയില്‍ നിന്ന് സ്വര്‍ണവള പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ നടന് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു.
23 പവന്‍ വരുന്ന സ്വര്‍ണവളയാണ് മണിയില്‍ നിന്ന് പിടിച്ചെടുത്തതെന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വളയില്‍ അഞ്ച് പവന്‍മാത്രമാണ് സ്വര്‍ണമുള്ളതെന്നായിരുന്നു മണിയുടെ വിശദീകരണം. ഇത് തെളിയിക്കാന്‍ വള പണിത തട്ടാനുമായാണ് മണി കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. വളമുറിച്ച പരിശോധിക്കാന്‍ താരം പറഞ്ഞെങ്കിലും കസ്റ്റംസ് അതിന് തയ്യാറായില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ വള തന്റെ കയ്യിലുണ്ടെന്നായിരുന്നു മണിയുടെ വിശദീകരണം.












Click it and Unblock the Notifications