Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടന്‍ കലാശാല ബാബു അന്തരിച്ചു; മരണകാരണം മസ്തിഷ്‌കാഘാതം

Recommended Video

cmsvideo
    കലാശാല ബാബു അന്തരിച്ചു | Oneindia Malayalam

    കൊച്ചി: അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.

    Kalasala Babu

    അമ്പതോളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് കലാശാല ബാബു. അതില്‍ പലതും വില്ലന്‍ കഥാപാത്രങ്ങള്‍ ആയിരുന്നു. സ്വഭാവ നടനായും തിളങ്ങി. എന്റെ വീട് അപ്പൂന്റേം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, പോക്കിരി രാജ, റണ്‍വേ, ടു കണ്‍ട്രീസ്, ബാലേട്ടന്‍ തുടങ്ങിവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍. നാടക രംഗത്ത് നിന്നാണ് കലാശാല ബാബുവിന്റെ തുടക്കം പിന്നീട് സീരിയലുകളിലൂടെ ആയിരുന്നു സിനിമയിലേക്ക് എത്തുന്നത്.

    കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടേയും നര്‍ത്തകി കല്യാണിക്കുട്ടിയുടേയും മകനായിട്ടായിരുന്നു ജനനം. ഭാര്യ ലളിത. മക്കളായ ശ്രീദേവിയും വിശ്വനാഥനും വിദേശത്താണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+