കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പുറത്തുനിന്നുള്ള പിന്തുണയല്ല; ഒപ്പം നിന്ന് പ്രവര്‍ത്തിക്കും, കൃഷ്ണകുമാര്‍ ബിജെപിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിക്ക് വേണ്ടി സദാസമയം സംസാരിക്കുന്ന നടനാണ് കൃഷ്ണകുമാര്‍. അദ്ദേഹം ബിജെപി പ്രവര്‍ത്തകനാണ് എന്ന് വിശ്വസിച്ച ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഇതുവരെ കൃഷ്ണകുമാറിന് ബിജെപിയില്‍ ഔദ്യോഗികമായ അംഗത്വമുണ്ടായിരുന്നില്ല. ഇന്ന് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തിരുവനന്തപുരത്ത് എത്തിയ വേളയിലാണ് കൃഷ്ണകുമാര്‍ ബിജെപി അംഗത്വമെടുത്തത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍സംബന്ധിച്ചു.

k

നേമം എംഎല്‍എ ഒ രാജഗോപാലിന്റെ കാല്‍തൊട്ട് വണങ്ങിയാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംഘടനാ സെക്ട്രറി ബിഎല്‍ സന്തോഷ്, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൃഷ്ണകുമാറിന്റെ അംഗത്വമെടുക്കല്‍.

കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നുകുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു

സിനിമാ താരങ്ങളെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കൃഷ്ണകുമാര്‍ ഇത്തവ സ്ഥാനാര്‍ഥിയാകുമോ എന്ന് വ്യക്തമല്ല. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യം ഇപ്പോഴും ബിജെപിയില്‍ ബാക്കിയാണ്. സുരേഷ് ഗോപിക്ക് ഈ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ചിരുന്നുവെന്നും ജയസാധ്യത കുറഞ്ഞതിനാല്‍ അദ്ദേഹം പിന്‍മാറി എന്നും വാര്‍ത്ത വന്നിരുന്നു. ഈ സീറ്റില്‍ കൃഷ്ണകുമാര്‍ എത്തുമോ എന്നറിയാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. തനിക്ക് പ്രചാരണ രംഗത്ത് സജീവമാകാനാണ് താല്‍പ്പര്യം എന്ന് നേരത്തെ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

ഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരംഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരം

നേരത്തെ നടന്ന പല തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയിലും അദ്ദേഹം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി നേരത്തെ സംസാരിച്ചിരുന്നു. ജെപി നദ്ദ കേരളത്തിലെത്തുമ്പോള്‍ നിരവധി പേര്‍ പാര്‍ട്ടിയിലെത്തുമെന്ന് ചില ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്തും നാളെ തൃശൂരിലുമാണ് ജെപി നദ്ദയുടെ പരിപാടികള്‍.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

English summary
Malayalam Actor Krishna kumar Joins BJP in the presence of JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X