കലാകാരനോട് രാജ്യം വിട്ടുപോകണം എന്നു പറയുന്നത് മണ്ടത്തരമെന്ന് പൃഥ്വിരാജ്
കൊച്ചി: നടന്‍ ഷാരൂഖ് ഖാനെതിരെ സംഘ്പരിവാര്‍ നടത്തുന്ന കൂട്ടായ ആക്രണത്തിനെതിരെ പൃഥ്വിരാജിന്റെ പ്രതികരണം. കലാകാരനോട് രാജ്യവിട്ടുപോകണമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും സംസ്‌കാരമുള്ളവര്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് കുവൈത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് അടുത്തിടെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഷാരൂഖാനെതിരെ പ്രമുഖ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷാരൂഖ് രാജ്യദ്രോഹിയാണെന്നും തീവ്രവാദിയാണെന്നും രാജ്യം വിട്ടുപോകണമെന്നുമൊക്കെയായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍, സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തനിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

ബ്ലസിയുടെ സംവിധാനത്തില്‍ ഒരുക്കുന്ന ആടുജീവിതത്തില്‍ നായകനാകുന്ന വിവരം അറിയിക്കാനായിരുന്നു പൃഥ്വിരാജ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഏഴുവര്‍ഷം മുന്‍പ് ആടുജീവിതവുമായി ബന്ധപ്പെട്ട കഥ തുടങ്ങിയപ്പോള്‍ തന്നെ പ്രധാന കഥാപാത്രമായ നജീബ് മനസിനെ കീഴ്‌പ്പെടുത്തിയിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു.
എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്കുശേഷം ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ആടുജീവിതത്തിലേത്. ഷൂട്ടിങ് തുടങ്ങുംമുന്‍പ് യഥാര്‍ഥ ജീവിതത്തിലെ നജീബിനെ നേരില്‍ കാണുമെന്നും പൃഥ്വിരാജ് പറഞ്ഞു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി ആടുജീവിതം എന്ന സിനിമയൊരുക്കുന്നത്.












Click it and Unblock the Notifications