യുവനടന്റെ ആഢംബര കാരവൻ പിടിച്ചെടുത്തു.. വൻ തുക പിഴ.. കൊച്ചിയിൽ കാരവൻ വേട്ട വീണ്ടും
കൊച്ചി: മലയാളത്തിലെത് അടക്കം മുന്‍നിര താരങ്ങള്‍ക്കെല്ലാം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വിശ്രമിക്കണമെങ്കില്‍ കാരവന് നിര്‍ബന്ധമാണ്. കാരവന് ഇല്ലാത്തതിന്റെ പേരില്‍ താരങ്ങള്‍ ഷൂട്ടിംഗ് മുടക്കിയ സംഭവങ്ങള്‍ പോലും സാധാരണമാണ്.
മലയാളത്തിലെ പ്രമുഖ യുവനടന് കാരവന് മൂലം പണി കിട്ടിയിരിക്കുകയാണ്. ഇതാദ്യമായല്ല കാരവന് ഈ താരത്തിന് പണി കൊടുക്കുന്നത്.

കണ്ണ് കാരവനിൽ
പോണ്ടിച്ചേരിയില്‍ ആഢംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സിനിമാതാരങ്ങള്‍ നികുതി വെട്ടിപ്പ് നടത്തുന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. പിന്നാലെ ഇത്തരം ആഢംബര വാഹനങ്ങള്‍ക്ക് മേല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണ് എപ്പോഴുമുണ്ട്. സിനിമാക്കാരുടെ കേന്ദ്രമായ കൊച്ചിയിലും പരിസരങ്ങളിലുമുള്ള ഷൂട്ടിംഗുകള്‍ക്ക് ഉപയോഗിക്കുന്ന കാരവനുകളിലും മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷണം നടത്തിയിരുന്നു.

കാരവൻ പിടികൂടി
ഇക്കൂട്ടത്തിലാണ് യുവനടന് വിശ്രമിക്കുന്നതിന് വേണ്ടി എത്തിച്ച കാരവന് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലാകുന്നത്. കൊച്ചിയിലും പരിസരത്തുമായി ഷൂട്ടിംഗ് നടക്കുന്ന പുതിയ മലയാളം സിനിമയിലെ നായകന് വേണ്ടിയാണ് തമിഴ്നാട്ടില്‍ നിന്നും ഈ കാരവന് എത്തിച്ചത്. ഈ വാഹനം തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ളതാണ്.

തമിഴ്നാട് രജിസ്ട്രേഷൻ
കൊച്ചി സ്വദേശിയാണ് നടന് വേണ്ടി കാരവന് എത്തിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ദമാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് കാക്കനാട് എന്‍ജിഓ ക്വാര്‍ട്ടേഴ്സിലെ യൂത്ത് ഹോസ്റ്റലില്‍ നിന്നും കാരവന് കസ്റ്റഡിയില്‍ എടുത്തത്.

ഇത് രണ്ടാമത്തെ അനുഭവം
നേരത്തെയും ഇതേ നടന് വേണ്ടി തമിഴ്നാട്ടില്‍ നിന്നും എത്തിച്ച മറ്റൊരു കാരവന് കൊച്ചിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു. ബെഡ്റൂമും അടുക്കളയും ബാത്ത്റൂമും ഉള്‍പ്പെടെ എല്ലാ വിധ സൗകര്യവും ഉള്ളതാണ് നടന് വേണ്ടി കൊണ്ടുവന്ന കാരവന്. നിയമലംഘനത്തിന് പിഴ അടച്ചാല്‍ കാരവന് മോട്ടോര്‍ വാഹന വകുപ്പ് വിട്ട് നല്‍കും.

പിഴ അടയ്ക്കണം
എന്നാല്‍ പിഴ അടച്ച് കൊണ്ട് കേരളത്തില്‍ ഈ കാരവന് ഓടിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ ഓടിക്കണമെങ്കില്‍ കേരള രജിസ്ട്രേഷന് ഉണ്ടെങ്കിലേ സാധിക്കൂ. കേരളത്തില്‍ ആഢംബര വാഹനങ്ങള്‍ രജിസ്ററര്‍ ചെയ്യുമ്പോള്‍ വന്‍ തുക ചെലവാകും എന്നത് കൊണ്ടാണ് പോണ്ടിച്ചേരി അടക്കമുള്ള സ്ഥലങ്ങളില്‍ പോയി പ്രമുഖര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്.

കാരവൻ വേട്ട തുടരുന്നു
നേരത്തെ മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടനും നടിക്കും ഇത്തരത്തില്‍ കാരവന് വേട്ടയ്ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. പിഴ അടച്ച ശേഷമാണ് ഇവരുടെ കാരവനുകള്‍ വിട്ട് നല്‍കിയത്. നടിക്ക് വിശ്രമിക്കുന്നതിന് വേണ്ടി മഹാരാഷ്ട്രയില്‍ നിന്നുമാണ് കൊച്ചിയിലേക്ക് കാരവന് എത്തിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് 66,000 രൂപയാണ് പിഴ ഈടാക്കിയത്.