Get Updates
Get notified of breaking news, exclusive insights, and must-see stories!

വിന്‍സി പറഞ്ഞ ആ നടന്‍ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിനും അമ്മയ്ക്കും പരാതി നല്‍കി നടി

തിരുവനന്തപുരം: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ എന്ന് നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിന് നല്‍കിയ പരാതിയിലാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്. വിന്‍സിയുടെ പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും എന്ന് അറിയിച്ചിട്ടുണ്ട്.

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഷൈന്‍ ടോം ചാക്കോ വിന്‍സിയോട് അപമര്യാദയായി പെരുമാറിയത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് സൂത്രവാക്യം. ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു ഈ സംഭവമെന്നും വിന്‍സി അമ്മയ്ക്ക് നല്‍കിയ പരാതിയിലുണ്ട്.

Vincy Aloshious

ഫിലിം ചേംബറിനും അമ്മയ്ക്കും പുറമെ സൂത്രവാക്യം സിനിമയിടെ ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്കും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി വിന്‍സി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്ന നടന്‍മാര്‍ക്കൊപ്പം അഭിനയിക്കില്ല എന്നും താരം പറഞ്ഞിരുന്നു.

'ഷൂട്ടിംഗിനിടെ എന്റെ വസ്ത്രത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അത് ശരിയാക്കാന്‍ പോയി. അപ്പോള്‍ ഞാനും വരാം ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു,' എന്നായിരുന്നു വിന്‍സി പറഞ്ഞിരുന്നത്.

ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വായില്‍ നിന്ന് വെളുത്ത നിറത്തിലുള്ള ഒരു പൊടി തുപ്പുന്നത് കണ്ടിരുന്നു എന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരസംഘടനയായ അമ്മ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയം സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി ചര്‍ച്ച ചെയ്തു എന്നും പരാതി നല്‍കിയാല്‍ നടപടിയെടുക്കും എന്ന് നടനും ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു.

ഡബ്ല്യുസിസിയും വിന്‍സിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസും അറിയിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് വിവരം. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസും ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയില്‍ നിന്ന് തന്നെ ആവശ്യം ഉയരുന്നുണ്ട്. ഇതാദ്യമായല്ല ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. 2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റ് നാലേ പേരെയും കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസ് പിന്നീട് ഷൈനിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്‍ ടോം ചാക്കോയിടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലായ് വിന്‍സി പരാതിയുമായി രംഗത്തെത്തിയത്. വിന്‍സിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്‌സൈസ് വിവരങ്ങള്‍ തേടും എന്നാണ് അറിയാന്‍ കഴിയുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്‍ ലഹരി ഉപയോഗിച്ചത് കണ്ടു എന്ന് വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ വിന്‍സി അലോഷ്യസില്‍ നിന്നും എക്‌സൈസ് വിവരങ്ങള്‍ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് കൊച്ചി എക്‌സൈസ് വിവരങ്ങള്‍ തേടുക. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+