സൂപ്പർ താരങ്ങളുടെ പ്രതിഫലം കുത്തനെ കുറയുമോ? നിർണായക നീക്കവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: പലപ്പോഴും ചർച്ചയാവാറുള്ള ഒരു കാര്യമാണ് താരങ്ങൾ ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്ന പ്രതിഫലം. താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നടന്മാർ കോടികളാണ് ഒരു സിനിമയിൽ അഭിനയിക്കാൻ പ്രതിഫലമായി വാങ്ങാറുള്ളത്.
താരമൂല്യം ഉയരുന്നതിന് അനുസരിച്ച് വാങ്ങുന്ന പ്രതിഫലവും ഉയരും. എന്നാൽ ഇപ്പോൾ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുകയാണ്.

പുതിയ നടീനടന്മാർ പോലും ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്നും ഇത് താങ്ങാനാവുന്നില്ല എന്നുമാണ് നിർമാതാക്കൾ പറയുന്നത്. പ്രതിഫലത്തിന് പുറമെ അഭിനേതാക്കൾക്ക് ജി എസ് ടിയും നൽകണം. കൂടാതെ സർക്കാർ വിനോദ നികുതയും പിരിക്കുന്നുണ്ട്.
പ്രതിഫലം കുറച്ചില്ലെങ്കിൽ കടുത്തനടപടികളിലേക്ക് നീങ്ങാനണ് സാധ്യത എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം നിർമാണം നിർത്തി വെയ്ക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.
ആദ്യ ഘട്ടമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരം ധരിപ്പിക്കും.
കുതിച്ചുയർന്ന ചെലവിന്റെ പ്രത്യാഘാതങ്ങൾ വിതരണക്കാരെയും തിയറ്റർ ഉടമകളെയും ബാധിക്കുന്നതിനാൽ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ്
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
ഡബ്ബിംഗിന് മുൻപ് എന്ന് വ്യവസ്ഥ മാറ്റി റിലീസിന് മുൻപ് മുഴുവൻ പ്രതിഫലം എന്നാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ' അമ്മ' യുടെ മറുപടി കിട്ടിയിട്ടില്ലെന്നു മറ്റ് സംഘടനകളുമായി നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷം അമ്മയുമായി വിശദമായി ചർച്ച നടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു,












Click it and Unblock the Notifications