കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയിലും വീട്ടിലുമല്ല, നഗരമധ്യത്തില്‍... ഭാവനയെ കണ്ട മഞ്ജുവാര്യര്‍ പൊട്ടിത്തെറിച്ചു; പോരാടണം

വിവാദ സംഭവത്തിന് പിന്നാലെ ഭാവനയെ നേരില്‍ കണ്ട ശേഷം സിനിമാലോകത്ത് നിന്ന് ആദ്യം പ്രതികരിക്കുന്ന വ്യക്തിയാണ് മഞ്ജുവാര്യര്‍.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട നടി ഭാവനയുടെ ധീരതയെ വാനോളം പുകഴ്ത്തി സിനിമാ താരം മഞ്ജുവാര്യര്‍. പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട ഭാവനയുടെ മനക്കരുത്തിന് മുന്നില്‍ നമിക്കുകയാണെന്ന് മഞ്ജു പറയുന്നു. ഭാവനയെ കാണുകയും ഒരുപാട് നേരം കൂടെയിരിക്കുകയും ചെയ്ത ശേഷം ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സംഭവങ്ങള്‍ മഞ്ജു വിവരിക്കുന്നത്.

Read also: മൊതലാളി ജംഗ ജഗ ജഗ.. രമണന്‍ തിരിച്ചെത്തുന്നു എന്ന് ഹരിശ്രീ അശോകന്‍

വിവാദ സംഭവത്തിന് പിന്നാലെ ഭാവനയെ നേരില്‍ കണ്ട ശേഷം സിനിമാലോകത്ത് നിന്ന് ആദ്യം പ്രതികരിക്കുന്ന വ്യക്തിയാണ് മഞ്ജുവാര്യര്‍. ഇരുവരും തമ്മില്‍ തുടരുന്ന നല്ല ബന്ധമാണ് മഞ്ജുവിനെ ഭാവനയുടെ അടുക്കലെത്തിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ കുറിച്ച മഞ്ജുവിന്റെ വാക്കുകള്‍ വികാരനിര്‍ഭരമായിരുന്നു.

ഭാവനയുടെ ധീരതക്ക് കുറവ് വന്നിട്ടില്ല

യാത്രക്കിടെ കാറില്‍ അതിക്രമത്തിന് ഇരയായ നടി ഭാവനയെ നേരില്‍ കാണുമ്പോഴും അവര്‍ ധീരതയോടെ കാണപ്പെട്ടുവെന്ന് മഞ്ജു പറയുന്നു. ഭാവനയോടൊപ്പം ഏറെ നേരം ഇന്നലെ ചെലവഴിച്ച മഞ്ജുവും കൂട്ടരും ഭാവനക്കൊപ്പമിരുന്നു. ജീവിതത്തില്‍ നേരിട്ട ഭയാനകമായ സംഭവത്തിന്റെ ഓര്‍മയില്‍ നില്‍ക്കുമ്പോഴും ഭാവന ശക്തമായ നിലപാടിലായിരുന്നുവെന്ന് മഞ്ജു പറയുന്നു.

മഞ്ജുവിന്റെ ചോദ്യങ്ങള്‍

ഒരു പെണ്‍കുട്ടിയുടെ മനസിനെ ആര്‍ക്കും ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് ഭാവനയുടെ മുഖം വ്യക്തമാക്കുന്നു. ഭാവനയുടെ കൂടെ നില്‍ക്കേണ്ട ആവശ്യകതയും എന്തുകൊണ്ടാണ് സമൂഹത്തില്‍ ഇങ്ങനെ സംഭവിക്കുന്നതെന്നു ചിന്തിക്കേണ്ടതിനെ പറ്റിയും മഞ്ജു വിവരിക്കുന്നു.

കേരളം എന്ത് ഉത്തരം നല്‍കും

സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇപ്പോള്‍ നടക്കുന്നതിന് എന്തു ഉത്തരം നല്‍കുമെന്ന് മഞ്ജു ചോദിച്ചു. ചൂണ്ടുവിരല്‍ തോക്കുപോലെ പിടിച്ചിട്ട് കാര്യമില്ലെന്നും പലരെയും ഉന്നംവച്ചു അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗങ്ങളില്‍ മാത്രം ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനമെന്നും മഞ്ജു പറഞ്ഞു.

 സ്ത്രീ ബഹുമാനം സംസ്‌കാരത്തിന്റെ ഭാഗമാവണം

പുരുഷന് സ്ത്രീ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ അവള്‍ക്ക് അവകാശമില്ലേ എന്ന മഞ്ജുവിന്റെ വാക്കുകള്‍ കുറിക്കുകൊള്ളുന്നു. സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനമിക്കുന്ന സംസ്‌കാരം വളര്‍ന്നുവരണം. വീടിനകത്തും പുറത്തും ഈ പരസ്പര ബഹുമാനം ഒരു സംസ്‌കാരമായി തീരണമെന്നും മഞ്ജു പറയുന്നു.

നഗരമധ്യത്തിലും സുരക്ഷയില്ല

ഈ സംസ്‌കാരം വളരുമ്പോള്‍ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമാകുന്ന രീതിക്ക് അവസാനമുണ്ടാവും. സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നിലവിലെ സൗകര്യങ്ങളിലെ അഭാവമായിരുന്നു നാം ചര്‍ച്ച ചെയ്തിരുന്നത്. അടച്ചുറപ്പില്ലാത്ത തീവണ്ടികളെ കുറിച്ചും വീടുകളെ പറ്റിയുമുള്ള വിലാപമായിരുന്നു അന്നൊക്കെ. എന്നാല്‍ ഭാവനയുടെ കാര്യത്തില്‍ സംഭവിച്ചത് നഗരമധ്യത്തിലെ ആള്‍ത്തിരക്കുള്ള ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോഴാണെന്നും മഞ്ജു ഓര്‍മിപ്പിക്കുന്നു.

മാറേണ്ടത് മനോനില

അടച്ചുറപ്പ് വേണ്ടത് തീവണ്ടികള്‍ക്കും വീടുകള്‍ക്കുമല്ല. നമ്മുടെ മനോനിലക്കാണ്. ഭാവനയുടെ മാത്രമല്ല, ഏത് സ്ത്രീക്കെതിരേയുമുള്ള ആക്രമണങ്ങള്‍ ഇത്തരം വികലമായ മനോനിലയുടേയും സംസ്‌കാരത്തിന്റെയും സൂചനയാണെന്നും മഞ്ജു പറയുന്നു.

പോരാടാന്‍ മുന്നിലുണ്ടാവും

ഓരോ സംഭവങ്ങളുമുണ്ടാവുമ്പോള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചുദിവസം കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരുതരത്തിലുള്ള പോരാട്ടമല്ലേ ആവശ്യം? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക് ഞാന്‍ മുന്നിലുണ്ടാവുമെന്ന ഉറപ്പ് നല്‍കിയാണ് മഞ്ജു അവസാനിപ്പിച്ചത്.

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

സിനിമാനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ടെംമ്പോ ട്രാവലര്‍ കസ്റ്റഡിയില്‍

അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന പ്രതികളുടെ ടെംമ്പോ ട്രാവലര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തമ്മനംപുല്ലേപടി റോഡില്‍ നിന്നാണ് വാഹനം പൊലീസ് കണ്ടെത്തിയത്. വാഹനത്തില്‍ ഫോറന്‍സിക് വിധഗ്ദര്‍ പരിശോധന നടത്തി. നിലവില്‍ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനി പിടിയിലാവാന്‍ നാല് പേര്‍

പ്രതികളായ സലീമിനെയും പ്രദീപിനെയുമാണ് കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ആലുവ എസ്പിയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ ഡ്രൈവര്‍ ചാലക്കുടി കൊരട്ടി മാര്‍ട്ടിന്‍ ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനി മനു, ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.

English summary
Actress Manju Warrier said through face book, that women problems in our society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X