കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്: എല്ലാത്തിനും കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍? ഞെട്ടണ്ട, സത്യമാണ്!!

ഡേവിഡ് ഇക്കാര്യം പറയുന്നത് എന്തൊരു മണ്ടത്തരമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. അദ്ദേഹം പഴയ ഒരു സംഭവം കൂട്ടിച്ചേര്‍ത്താണ് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കോഴിക്കോട്: കൊച്ചിയില്‍ പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ഞെട്ടലും നടുക്കവും രോഷവും പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. കൂടുതല്‍ പേരും സോഷ്യല്‍ മീഡിയയിലാണ് അവരുടെ വികാരം പ്രകടിപ്പിച്ചത്.

സിനിമാ ലോകത്തുള്ള പ്രമുഖരുടെ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കെയാണ് വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി മനശാസ്ത്രജ്ഞനായ ഡോ.കെഎസ് ഡേവിഡ് രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ഡേവിഡിന്റെത് മണ്ടത്തരമല്ല

ഡേവിഡ് ഇക്കാര്യം പറയുന്നത് എന്തൊരു മണ്ടത്തരമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. അദ്ദേഹം പഴയ ഒരു സംഭവം കൂട്ടിച്ചേര്‍ത്താണ് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു അധികാരത്തില്‍. അന്ന് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്‌നമുണ്ടാക്കിയതെന്ന് ഡേവിഡ് പറയുന്നു.

പള്‍സര്‍ സുനിയെന്ന സ്ഥിരം കുറ്റവാളി?

സിനിമാ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കളിച്ചത് പള്‍സര്‍ സുനി എന്നയാളാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് ആരോപിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്തെത്തി. അതിന് അദ്ദേഹം പറയുന്നത് നാല് വര്‍ഷം മുമ്പുള്ള സംഭവമാണ്.

മേനക രക്ഷപ്പെട്ടത് തലനാരിഴക്ക്

തന്റെ ഭാര്യ മേനകയെയും സമാനമായ രീതിയില്‍ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. അന്ന് പോലിസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊടും ക്രിമിനലായ സുനി തന്റെ ഭാര്യ മേനകയെ ഒരിക്കല്‍ വട്ടംകറക്കിയിട്ടുണ്ടെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്.

പഴയ സംഭവം ഇങ്ങനെ

ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. മേനകയെ റമഡാ ഹോട്ടലില്‍ ഇറക്കാനായി വാഹനത്തില്‍ കൊണ്ടുപോയ സുനി അവിടെ എത്തിക്കാതെ വെറുതെ കറങ്ങുകയായിരുന്നു. ദുരൂഹത തോന്നിയ മേനക ശബ്ദത്തില്‍ സംസാരിക്കുകയും ജോണി സാഗരികതയെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മേനക രക്ഷപ്പെട്ടത്.

സുനിയെ അന്നേ ഒതുക്കണമായിരുന്നു

സുരേഷ് കുമാറിന്റെ പ്രതികരണം പുറത്തുവന്നതോടെയാണ് ഡേവിഡ് തന്റെ അഭിപ്രായം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നാല് വര്‍ഷം മുമ്പ് ഇതേ പ്രതി നടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും നടപടിയെടുക്കാതിരുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചയാണ്. അതേ വ്യക്തി തന്നെയാണ് പുതിയ സംഭവത്തിന് പിന്നിലും. അത് മറന്നുകൊണ്ടാണ് അന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നവര്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വിലപിക്കുന്നതെന്നും ജനം തിരിച്ചറിയണമെന്ന് ഡേവിഡ് പറയുന്നു.

നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിന്‍തുടര്‍ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നു എറണാകുളത്തേക്ക് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വച്ചായിരുന്നു ആക്രമണം.

മേജര്‍ രവിയും സനല്‍കുമാറും

അതേസമയം, സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരേ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തി. നായക സങ്കല്‍പ്പത്തില്‍ ഇറങ്ങുന്ന സിനിമകളാണ് പ്രശ്നങ്ങള്‍ക്ക് പ്രചോദനമെന്നും ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കല്‍ തുടങ്ങിയ പ്രസ്താവനകള്‍ തന്നെയാണ് വിഷവിത്തുകള്‍ വിതയ്ക്കുന്നതെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

സിനിമകള്‍ക്ക് മുഖ്യപങ്ക്

പുരുഷമേധാവിത്വ സമൂഹം സൃഷ്ടിക്കുന്നതില്‍ സിനിമകള്‍ക്ക് മുഖ്യപങ്കുണ്ടെന്നും സനല്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ... തുടങ്ങിയ പ്രസ്താവനകള്‍ തന്നെയാണ് വിഷച്ചെടിയുടെ വിത്തുകളെന്ന് സനല്‍കുമാര്‍ പറഞ്ഞു. അതിനെതിരേയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വിതച്ചുകൊണ്ടിരിക്കുന്ന വിത്തുകൂട തന്നെ ആദ്യം വലിച്ചെറിയണമെന്നും സനല്‍കുമാര്‍ വ്യക്തമാക്കി.

മേജര്‍ രവിയുടെ പോസ്റ്റ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച സംവിധായകന്‍ മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള പരോക്ഷ മറുപടിയാണിതെന്ന് വിലയിരുത്തുന്നു. നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കേണ്ട എന്നായിരുന്നു പ്രതികളുടെ പേര് പറഞ്ഞുള്ള മേജര്‍ രവിയുടെ പോസ്റ്റ്. പോലിസ് പിടികൂടുന്നതിന് മുമ്പ് ആണ്‍പിള്ളേരുടെ കൈയില്‍ പെടാതിരിക്കാന്‍ പ്രാര്‍ഥിച്ചോടാ, ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്, ഇനി നീയൊന്നും ഞങ്ങടെ അമ്മപെങ്ങന്‍മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ലാ... ഇങ്ങനെ പോവുന്ന മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോരാടാന്‍ മുന്നിലുണ്ടാവും

അതേസമയം, വളരെ വികാരനിര്‍ഭരമായിരുന്നു നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ സംഭവങ്ങളുമുണ്ടാവുമ്പോള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചുദിവസം കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരുതരത്തിലുള്ള പോരാട്ടമല്ലേ ആവശ്യം? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക് ഞാന്‍ മുന്നിലുണ്ടാവുമെന്ന ഉറപ്പും മഞ്ജു നല്‍കുന്നു.

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

സിനിമാനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ടെംമ്പോ ട്രാവലര്‍ കസ്റ്റഡിയില്‍

അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന പ്രതികളുടെ ടെംമ്പോ ട്രാവലര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തമ്മനംപുല്ലേപടി റോഡില്‍ നിന്നാണ് വാഹനം പൊലീസ് കണ്ടെത്തിയത്. വാഹനത്തില്‍ ഫോറന്‍സിക് വിധഗ്ദര്‍ പരിശോധന നടത്തി. നിലവില്‍ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉന്നത ഇടപെടലും അന്വേഷിക്കുന്നു

അതേസമയം, സംഭവത്തില്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്നകാര്യം പരിശോധിക്കുമെന്നും ദിനേശ് കശ്യപ് പറഞ്ഞു.

ഇനി പിടിയിലാവാന്‍ നാല് പേര്‍

പ്രതികളായ സലീമിനെയും പ്രദീപിനെയുമാണ് കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ആലുവ എസ്പിയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ ഡ്രൈവര്‍ ചാലക്കുടി കൊരട്ടി മാര്‍ട്ടിന്‍ ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനി മനു, ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.

English summary
Actress Manju Warrier said through face book, that women problems in our society. But Director Sanalkumar critisize Major ravi on his facebook post. Former Oommen chandy govt are actual players, Dr.KS Devid says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X