• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വ്യക്തിവൈരാഗ്യം? പ്രമുഖ നടന്‍!! അന്വേഷിക്കുന്നെന്ന് പോലിസ്

  • By വിശ്വനാഥന്‍

തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയത് എന്നുമാത്രമാണ് പോലിസ് പറയുന്നത്. എന്നാല്‍ ഇവര്‍ ആര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് പോലിസ് പരിശോധിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ഇവര്‍ കൃത്യം നടത്തിയത്. ഇക്കാര്യത്തില്‍ പോലിസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പ്രമുഖ നടന്റെ കുടിപ്പക?

സിനിമ മേഖലയില്‍ ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍, ആക്രമിക്കപ്പെട്ട നടിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നിരുന്നു. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നു പോലിസ് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

നടന്റെ നേതൃത്വത്തിലുള്ള മാഫിയ

സിനിമാ മേഖലയെ മാഫിയകളുടെ നീരാളിപിടിത്തത്തില്‍ നിന്നു മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സിനിമ മേഖലയില്‍ സമരം നടന്നപ്പോള്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയില്‍ നിന്നു മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് കണ്ടത്. നടിക്കെതിരേ ആക്രമണം നടത്തിയതില്‍ ഈ മാഫിയക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നടിക്കെതിരേ നടന്നത്. എത്ര ഉന്നതര്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വവും സംഭവത്തില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഒറ്റപ്പെട്ട സംഭവമാണിതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

ഉന്നത ഇടപെടലും അന്വേഷിക്കുന്നു

അതേസമയം, സംഭവത്തില്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്നകാര്യം പരിശോധിക്കുമെന്നും ദിനേശ് കശ്യപ് പറഞ്ഞു.

ടെംമ്പോ ട്രാവലര്‍ കസ്റ്റഡിയില്‍

അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന പ്രതികളുടെ ടെംമ്പോ ട്രാവലര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തമ്മനംപുല്ലേപടി റോഡില്‍ നിന്നാണ് വാഹനം പൊലീസ് കണ്ടെത്തിയത്. വാഹനത്തില്‍ ഫോറന്‍സിക് വിധഗ്ദര്‍ പരിശോധന നടത്തി. നിലവില്‍ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

സിനിമാനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഇനി പിടിയിലാവാന്‍ നാല് പേര്‍

പ്രതികളായ സലീമിനെയും പ്രദീപിനെയുമാണ് കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ആലുവ എസ്പിയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ ഡ്രൈവര്‍ ചാലക്കുടി കൊരട്ടി മാര്‍ട്ടിന്‍ ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനി മനു, ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.

പോരാടാന്‍ മുന്നിലുണ്ടാവും

അതേസമയം, വളരെ വികാരനിര്‍ഭരമായിരുന്നു നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ സംഭവങ്ങളുമുണ്ടാവുമ്പോള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചുദിവസം കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരുതരത്തിലുള്ള പോരാട്ടമല്ലേ ആവശ്യം? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക് ഞാന്‍ മുന്നിലുണ്ടാവുമെന്ന ഉറപ്പും മഞ്ജു നല്‍കുന്നു.

English summary
BJP national executive committee member V Muraleedharan has asked the investigation officials to probe who is behind the quotation gang that abducted the Malayalam actress in Kochi the other day. Actress Manju Warrier said through face book, that women problems in our society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more