Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് അപൂർവ്വ രോഗം.. സ്വന്തം വൃക്കകൾ രണ്ടും തകരാറിൽ.. ചികിത്സയ്ക്ക് പണമില്ലാതെ യുവനടി

തൊടുപുഴ: സിനിമയിലെ എല്ലാ ജീവിതങ്ങളും അത്ര തിളക്കമുള്ളതോ താരപ്രഭയുള്ളതോ അല്ല. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നില്‍ക്കുകയും പില്‍ക്കാലത്ത് തെരുവിലും വൃദ്ധസദനങ്ങളിലും കിടന്ന് മരിക്കേണ്ടി വന്നിട്ടുള്ള എത്രയോ താരങ്ങളുണ്ട്.

സിനിമയില്‍ നിന്നൊരു ജീവിതം സ്വപ്‌നം കണ്ട് തുടങ്ങും മുന്‍പേ പാതിവഴിയില്‍ വീണു പോയവരുമുണ്ട്. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള യുവനടി ആഷ്‌ലിയുടെ ജീവിതം അത്തരത്തിലൊന്നാണ്. കണ്ണീരിന്റെയും ദുരിതത്തിന്റെയും കഥകള്‍ മാത്രമേ ഈ നടിക്ക് പറയാനുളളൂ.

ദുരിതത്തിൽ മുങ്ങിയ ജീവിതം

ദുരിതത്തിൽ മുങ്ങിയ ജീവിതം

തൊടുപുഴ സ്വദേശിനിയാണ് ആഷ്‌ലി. നിരവധി സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആഷ്‌ലിയുടെ ഇന്നത്തെ അവസ്ഥ തികച്ചും ദുരിതപൂര്‍ണമാണ്. അമ്മയ്ക്ക് അപൂര്‍വ്വ രോഗം ബാധിച്ചതോടെയാണ് ആഷ്‌ലിയുടെ ജീവിതം കണ്ണീര്‍ക്കഥയായി മാറിയത്. മാസങ്ങള്‍ക്ക് മുന്‍പ് അമ്മയ്ക്ക് ഒരു വിക്കല്‍ ഉണ്ടായതാണ് തുടക്കം.

അമ്മയ്ക്ക് അപൂർവ്വ രോഗം

അമ്മയ്ക്ക് അപൂർവ്വ രോഗം

പിന്നാലെ അമ്മയുടെ ശബ്ദം നഷ്ടപ്പെട്ടു. പോകെപ്പോകെ ആഷ്‌ലിയുടെ അമ്മയ്ക്ക് നടക്കാനും സാധിക്കാതെയായി. അമ്മയേയും കൊണ്ട് ആഷ്‌ലി ആശുപത്രികള്‍ കയറി ഇറങ്ങി. നിരവധി ആശുപത്രികളില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം രോഗം എന്താണെന്ന് കണ്ടെത്തി. മോട്ടോര്‍ ന്യൂറോ ഡിസീസാണ് അമ്മയുടെ ആ അപൂര്‍വ്വമായ രോഗം എന്നാണ് കണ്ടെത്തിയത്.

അഭിനയം നിർത്തി

അഭിനയം നിർത്തി

ഇതോടെ ആഷ്‌ലി ആകെ തകര്‍ന്നു. അമ്മയെ ചികിത്സിക്കാനായി പിന്നീടങ്ങോട്ടുള്ള ആഷ്‌ലിയുടെ അധ്വാനവും ജീവിതവും. ചികിത്സയുടെ ഭാഗമായി അമ്മയുടെ മുഖം മുറിച്ചപ്പോള്‍ ആഷ്‌ലിയും മൊട്ടയടിച്ചു. അഭിനയം നിര്‍ത്തി പൂര്‍ണമായും അമ്മയെ പരിചരിക്കുന്നതിലേക്ക് മാറി. ടാപ്പിംഗ് തൊഴിലാളിയാണ് ആഷ്‌ലിയുടെ അച്ഛന്‍. ആ വരുമാനം കൊണ്ട് അമ്മയുടെ ചികിത്സ നടക്കില്ലായിരുന്നു. ആകെയുള്ള സഹോദരനാകട്ടെ പത്ത് വയസ്സ് മാത്രമാണ് പ്രായം.

മറ്റൊരു ദുരന്തവും

മറ്റൊരു ദുരന്തവും

സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഇവര്‍ താമസിക്കുന്നതാവട്ടേ വാടക വീട്ടിലും. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് ആഷ്‌ലി ഇതുവരെയുള്ള അമ്മയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്. അതിനിടെ നിനച്ചിരിക്കാത്ത മറ്റൊരു ദുരന്തവും ആഷ്‌ലിയെ തേടിയെത്തി. ഒരിക്കല്‍ അമ്മയെ പരിചരിക്കുന്നതിനിടയില്‍ ആഷ്‌ലിക്ക് തളര്‍ച്ചയുണ്ടായി.

സഹായം തേടുന്നു

സഹായം തേടുന്നു

പരിശോധന നടത്തിയപ്പോഴാണ് ആഷ്‌ലിയുടെ വൃക്കകള്‍ രണ്ടും തകരാറിലാണ് എന്നറിയുന്നത്. ഇതോടെ ആ കുടുംബത്തിന്റെ ദുരിതരം ഇരട്ടിച്ചു. എട്ട് ഹ്രസ്വ ചിത്രങ്ങളും റിലീസാകാനുള്ള ആറ് സിനിമകളിലും ആഷ്‌ലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം ചികിത്സയ്ക്കും അമ്മയുടെ ചികിത്സയ്ക്കും പണില്ലാതെ സുമനസ്സുകളുടെയും സംഘടനകളുടേയും സഹായം തേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+