Get Updates
Get notified of breaking news, exclusive insights, and must-see stories!

മോശമായി പെരുമാറിയവന്റെ കരണത്തടിച്ചെന്ന് തുറന്ന് പറഞ്ഞ് ഭാമ; എന്നാല്‍ അത് സംവിധായകനെയല്ല

നമ്മളെ വിട്ടുപിരിഞ്ഞ അനശ്വര കലാകാരന്‍ ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് ഭാമ. നിവേദ്യം എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ലോഹിതദാസ് ഭാമയെ ആദ്യമായി വെള്ളിത്തിരിയില്‍ എത്തിച്ചത്. പിന്നീട് ഒട്ടേറെ സിനിമകളില്‍ നായികയായും സഹനടിയായും പ്രത്യക്ഷപ്പെട്ട ഭാമയ്ക്ക് പിന്നീട് അവസരങ്ങള്‍ കുറഞ്ഞുവന്നു.

മലയാളത്തിലെ പ്രമുഖ നടനുള്ള പകയാണ് ഭാമയ്ക്ക് അവസരം നഷ്ടപെടാന്‍ കാരണമെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടി തന്നെ അത്തരം കഥകള്‍ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. മലയാള സംവിധായകന്റെ കരണത്തടിച്ചുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഭാമ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

കന്നഡ സിനിമ

കന്നഡ സിനിമ

ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയില്‍ തന്നോട് അപമര്യാദയായി പെരുമാറിയ മലയാള സംവിധായകന്റെ മുഖത്ത് ഭാമ അടിച്ചു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നത്.

സംവിധായകനെ അടിച്ചു

സംവിധായകനെ അടിച്ചു

എന്നാല്‍ താന്‍ സംവിധായകനെ അടിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്നാണ് ഭാമ വ്യക്തമാക്കുന്നത്. അടിച്ചു എന്നത് സത്യമാണ് എന്നാല്‍ അത് സംവിധായകനേയല്ല മറ്റൊരാളെയാണെന്ന് ഭാമ വ്യക്തമാക്കുന്നു.

തിരക്കേറിയ സ്ഥലം

തിരക്കേറിയ സ്ഥലം

ഒരു കന്നഡസിനിമയുടെ ചിത്രീകരണത്തിന് സിംലയില്‍ പോയപ്പോഴാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. റോഡില്‍ വച്ചായിരുന്നു ചിത്രീകരണം. തിരക്കേറിയ സ്ഥലവുമായിരുന്നെന്ന് നടി പറയുന്നു

ആരും തിരിച്ചറിയില്ലല്ലോ

ആരും തിരിച്ചറിയില്ലല്ലോ

സിംലയാകുമ്പോള്‍ തന്നെ ആരും തിരിച്ചറിയില്ലല്ലോ എന്ന ചിന്തയില്‍ ഇടവേളയില്‍ റോഡിലൂടെ നടക്കാന്‍ പോയപ്പോള്‍ ആരുടെ കൈ എന്റെ ദേഹത്ത് തട്ടി. അപ്പോഴാണ് താന്‍ പ്രതികരിച്ചതെന്ന് ഭാമ വ്യക്തമാക്കുന്നു.

എന്താടാ നീ കാണിച്ചത്

എന്താടാ നീ കാണിച്ചത്

എന്താടാ നീ കാണിച്ചത് എന്ന് ചോദിച്ച് അപ്പോള്‍ തന്നെ അയാളുടെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തതിനോടൊപ്പം താന്‍ ബഹളം വെച്ചു. പിന്നീട് സംവിധായകനും ക്യാമറമാനുള്‍പ്പടേയുള്ളവര്‍ ഒടിയെത്തി.

ശരിയല്ല

ശരിയല്ല

ഇതാണ് ഉണ്ടായത്. എന്നാല്‍ താന്‍ സംവിധായകനെ മര്‍ദ്ദിച്ചു എന്ന വാര്‍ത്തയാണ് പരന്നത്. ഇത് ശരിയല്ല. സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാമ വ്യക്തമാക്കി.

ആദ്യ സിനിമയായ നിവേദ്യം

ആദ്യ സിനിമയായ നിവേദ്യം

ആദ്യ സിനിമയായ നിവേദ്യം വന്‍ ഹിറ്റായതോടെ ഭാമയത്തേടി നിരവധി അവസരങ്ങള്‍ തേടി വന്നിരുന്നു. എന്നാല്‍ സിനിമയും ചെയ്യാതിരുന്നു ഭാമ ലോഹിതദാസിന്റെ ഉപദേശപ്രകാരം മാത്രമായിരുന്നു സിനിമകള്‍ സ്വീകരിച്ചിരുന്നത്.

ലോഹിതദാസിന്റെ മരണശേഷം

ലോഹിതദാസിന്റെ മരണശേഷം

ലോഹിതദാസിന്റെ മരണശേഷം എല്ലാതരം സിനിമകളും ഭാമ സ്വീകരിച്ചിരുന്നു. കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലുള്‍പ്പടെ നാല്‍പ്പതിലേറെ സിനിമകളില്‍ ഭാമ അഭിനയിച്ചു.

മാന്യമായ പെരുമാറ്റം

മാന്യമായ പെരുമാറ്റം

2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. പലതരം ഗോസിപ്പുകളുല്‍ ഭാമയുടെ പേര് ചേര്‍ത്ത് രൂപപ്പെട്ടെങ്കിലും മാന്യമായ പെരുമാറ്റം തന്നെയായിരുന്നു ഭാമയില്‍ നിന്നും ഉണ്ടായിരുന്നത്.

വളരെ ഞെട്ടലോടെ

വളരെ ഞെട്ടലോടെ

എന്നാല്‍ ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചുവെന്ന വാര്‍ത്ത സിനിമ മേഖലയടക്കം വളരെ ഞെട്ടലോടെയായിരുന്നു കേട്ടത്. പലര്‍ ആ വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് സംഭവത്തിലെ സത്യാവസ്ഥ ഭാമ തന്നെ വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+