Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...

ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറു മക്കളിൽ ഒരാളായി പെരുമ്പാവൂരിലാണ് ഖദീജയുടെ ജനനം.

കൊച്ചി: പഴയകാല മലയാള ചലച്ചിത്ര നടി സിപി ഖദീജ അന്തരിച്ചു. 77 വയസായിരുന്നു. ജൂലായ് 26 ബുധനാഴ്ച രാത്രി 9.30ഓടെ എറണാകുളം വടുതല സ്വാഗതം റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മലയാള ചലച്ചിത്ര രംഗത്തെ ആദ്യ കാല നടിയാണ് സിപി ഖദീജ. ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറു മക്കളിൽ ഒരാളായി പെരുമ്പാവൂരിലാണ് ഖദീജയുടെ ജനനം. നൂറോളം മലയാള സിനിമകളിൽ അഭിനയിച്ച ഖദീജ തേൻമാവിൻ കൊമ്പത്തിലൂടെയാണ് ഏവർക്കും സുപരിചിതയാകുന്നത്. തന്റെ സിനിമാ ജീവിതത്തിൽ ഖദീജ അവസാനമായി അഭിനയിച്ച ചിത്രവും തേൻമാവിൻ കൊമ്പത്താണ്.

പെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ...

ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറു മക്കളിൽ ഒരാളായി പെരുമ്പാവൂരിലാണ് സിപി ഖദീജ ജനിച്ചത്.

നൂറോളം ചിത്രങ്ങളിൽ...

നൂറോളം ചിത്രങ്ങളിൽ...

പഴയകാല മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന സിപി ഖദീജ നൂറോളം മലയാളം സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അടൂർഭാസിക്കൊപ്പം...

അടൂർഭാസിക്കൊപ്പം...

1968ൽ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യ സിനിമയായ വിരുതൻ ശങ്കുവിൽ അടൂർഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാന ചിത്രങ്ങൾ...

പ്രധാന ചിത്രങ്ങൾ...

അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജ അഭിനയിച്ച പ്രധാന സിനിമകൾ.

തേൻമാവിൻ കൊമ്പത്ത്...

തേൻമാവിൻ കൊമ്പത്ത്...

തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാട്ടിലകപ്പെട്ട മോഹൻലാലിന് വഴി കാണിച്ചു കൊടുക്കുന്ന അമ്മച്ചിയായി വേഷമിട്ടത് ഖദീജയായിരുന്നു. തേൻമാവിൻ കൊമ്പത്താണ് ഖദീജ അഭിനയിച്ച അവസാന ചിത്രം.

ശ്വാസകോശ അർബുദം...

ശ്വാസകോശ അർബുദം...

തേൻമാവിൻ കൊമ്പത്തിന് ശേഷം മലയാള സിനിമാ രംഗത്തു നിന്നും വിടവാങ്ങിയ ഖദീജ ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

മരണം...

മരണം...

ചികിത്സയിൽ കഴിയുന്നതിനിടെ ജൂലായ് 26 ബുധനാഴ്ച രാത്രി എറണാകുളം വടുതല സ്വാഗതം റോഡിലെ വീട്ടിൽ വെച്ചായിരുന്നു ഖദീജയുടെ അന്ത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+