Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണീര്‍ക്കടലായി മലയാള സിനിമാ ലോകം, കല്‍പ്പനയുടെ വിയോഗത്തില്‍ ചില സഹപ്രവര്‍ത്തകരുടെ വാക്കുകള്‍..

ഹൈദരബാദ്: മലയാളത്തിന്റെ പ്രിയ ഹാസ്യ താരം കല്‍പ്പനയുടെ വിയോഗം മലയാള സിനിമാ ലോകം കണ്ണീര്‍ കടലായി. കഥാപാത്രത്തെ ഇത്രയേറെ ഉള്‍ക്കൊണ്ട് അവതിരിപ്പിക്കുന്നില്‍ കല്‍പ്പന ഏറെ വിജയിച്ച ആളാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കല്‍പ്പനയുടെ വിയോഗത്തെ സിനിമാ ലോകം ഞെട്ടലോടെയാണ് കാണുന്നത്. ഇതാ ചില സഹപ്രവര്‍ത്തകരുടെ വാക്കുകള്‍..

കല്‍പ്പനയുടെ അഭാവം

കല്‍പ്പനയുടെ അഭാവം

ഹാസ്യവും അതുപോലെ തന്നെ ഗൗരവമുള്ള കഥാപാത്രത്തെ അവതിരിപ്പിക്കാന്‍ കഴിയുന്ന ആളുകള്‍ ഉണ്ടാകുമോ എന്ന് അറിയില്ലയെന്ന് സംവിധായകന്‍ സിബി മലയിലിന്റെ വാക്കുകള്‍. മലയാള സിനിമയില്‍ കല്‍പ്പനയുടെ അഭാവം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

വിശ്വസിക്കാന്‍ കഴിയുന്നില്ല

വിശ്വസിക്കാന്‍ കഴിയുന്നില്ല

കല്‍പ്പനയുടെ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റെ പറയുന്നു. ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവരുടെ ആത്മാര്‍ഥതയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഇടയ്ക്ക് ഫോണില്‍ വിളിച്ച് അവരുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു കാര്യ കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല.

മമ്മൂട്ടി

മമ്മൂട്ടി

മലയാള സിനിമയുടെ നഷ്ടമായ കല്‍പ്പനയ്ക്ക് മമ്മൂട്ടി ആദരാഞ്ജലികള്‍ അറിയിച്ചു.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ആദരാഞ്ജലികള്‍ അറിയിച്ച് മോഹന്‍ലാല്‍

ബോള്‍ഡായ നടി

ബോള്‍ഡായ നടി

മലയാള സിനിമയിലെ ബോള്‍ഡായ നടയാണ് കല്‍പ്പന. വിശ്വസിക്കാവുന്ന ഏതൊരു കാര്യവും ധൈര്യത്തോടെ ഏല്‍പ്പിക്കാവുന്ന അഭിനേത്രിയാണ് കല്‍പ്പനയെന്ന് ജഗദീഷ് പറയുന്നു.

സുരക്ഷിതത്വം

സുരക്ഷിതത്വം

കല്‍പ്പനയുടെ കൂടെ അഭിനയിക്കുമ്പോള്‍ സുരക്ഷിതത്വം തോന്നിയിരുന്നുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.

സ്‌നേഹത്തോടെയുള്ള പെരുമാറ്റം

സ്‌നേഹത്തോടെയുള്ള പെരുമാറ്റം

കല്‍പ്പന എപ്പോള്‍ കണ്ടാലും സ്‌നേഹത്തോടെയുള്ള പെരുമാറ്റമാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന പെണ്ണായിരുന്നു. കല്‍പ്പനയുടെ അഭിനയത്തെ കുറിച്ച് താനായിട്ട് ഒന്നു പറയേണ്ട അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് കെ പി എസി ലളിത പറയുന്നു.

ആരാധിച്ച വ്യക്തി

ആരാധിച്ച വ്യക്തി

കല്‍പ്പനയുടെ കൂടെ അധികം സിനികളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും കുട്ടികാലം മുതല്‍ക്കേ ആരാധിച്ചിരുന്നു ഒരു നടിയായിരുന്നു കല്‍പ്പന. മഹാപ്രതിഭയാണ് കല്‍പ്പനയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ദൈവ കല്‍പ്പന

ദൈവ കല്‍പ്പന

ദൈവത്തിന്റെ കല്‍പ്പനയാണെന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഇന്നലെ എനിക്കൊപ്പം

ഇന്നലെ എനിക്കൊപ്പം

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വികല്‍പന എന്ന നടിയെ കുറിച്ചും വ്യക്തിയെ കുറിച്ചും പൃഥ്വിരാജ് പറയുന്നു

ഏറ്റവും ദു:ഖഭരിതമായ ദിവസം

ഏറ്റവും ദു:ഖഭരിതമായ ദിവസം

ഏറ്റവും ദു;ഖഭരിതമായ ദിവസമാണ് കല്‍പ്പനയുടെ വിടവാങ്ങലിലൂടെ ഉണ്ടായത്. നഷ്ടമായത് അതുല്യമായ അഭിനയ ശേഷിയുള്ള കലാകാരിയെയാണ്. കാലത്തോട് ദയ കാട്ടണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പക്ഷേ ഇത്രയ്ക്ക് വേണ്ടായിരുന്നുവെന്ന് ബി ഉണ്ണി്കൃഷ്ണന്‍ പറയുന്നു.

കുടുംബത്തിന് ശക്തി നല്‍കട്ടെ

കുടുംബത്തിന് ശക്തി നല്‍കട്ടെ

കല്‍പ്പനയുടെ കുടുംബത്തിന് ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്ന് ആസിഫ് അലി.

പറയാന്‍ വാക്കുകളില്ല

പറയാന്‍ വാക്കുകളില്ല

ഒന്നും പറയാന്‍ വാക്കുകളില്ലെന്ന് നടി അപര്‍ണാ നായര്‍. എന്നും ഹൃദയത്തിലുണ്ടാകുമെന്നും താരം പറയുന്നു

ഒരായിരം ഉമ്മകള്‍

ഒരായിരം ഉമ്മകള്‍

ചാര്‍ളിയിലാണ് കല്‍പ്പന അവസാനമായി അഭിനയിച്ചത്. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ തരാത്ത ഉമ്മ എന്ന പറഞ്ഞ ഉമ്മയ്ക്ക് പകരം ഒരായിരം ഉമ്മകള്‍.

ആഷിഖ് അബു

ആഷിഖ് അബു

ആഷിഖ് അബു കല്‍പനയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ചു

കാവ്യ മാധവന്‍

കാവ്യ മാധവന്‍

നടി കാവ്യ മാധവന്‍ കല്‍പനയ്ക്ക് ആദരാഞജലികള്‍ നേര്‍ന്നു

 ആകസ്മികമായി മരണം അവരെ കവര്‍ന്നെടുത്തു

ആകസ്മികമായി മരണം അവരെ കവര്‍ന്നെടുത്തു

സുരാജ് വെഞ്ഞാറമൂട് ആരോടും പരിഭവമില്ലാതെ നൊടിയിടയില്‍ കടലില്‍ കാണാതായ ക്യൂന്‍ മേരിയെ പോലെ ആകസ്മികമായി മരണം അവരെ കവര്‍ന്നെടുത്തിരിയ്ക്കുന്നു. ആദരാഞ്ജലികള്‍

നിത്യ ഹരിത ഹാസ്യ താരം

നിത്യ ഹരിത ഹാസ്യ താരം

നമ്മെ ഒരുപാട് ചിരിപ്പിച്ച നിത്യ ഹരിത ഹാസ്യ താരം. കല്പന ചേച്ചിക്ക് ഒരിക്കലും മരണം ഇല്ല... എന്നും ഞങ്ങളുടെ മനസില്‍ ഉണ്ടാവുമെന്ന് കുഞ്ചാക്കോ ബോബന്‍.

സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപി അനുശോചനം അറിയിച്ചു

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍

രണ്ട് ദിവസം മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് കല്‍പനയെ കണ്ട അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+