Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതം കേട്ടറിഞ്ഞ് മഡോണയെത്തി; കളിക്കളത്തിലെ മിന്നും താരത്തിന് ഇനി നിറപുഞ്ചിരി

വൈശാഖിന്‍റെ ദുരിതത്തിന് കൈതാങ്ങായി മഡോണ സെബാസ്റ്റ്യൻ. ടെന്നീസ് ബോൾ ക്രിക്കറ്റിലെ മിന്നും താരത്തിന്‍റെ ദുരിതത്തിനാണ് സിനിമാതാരം മഡോണ സെബാസ്റ്റ്യനിലൂടെ അവസാനമായത്. ജീവിത സാഹര്യങ്ങള്‍ മെച്ചമല്ലാതിരുന്ന വൈശാഖിന്‍റെ സപോണ്‍സറായെത്തിയാണ് മഡോണ കളികളത്തിലെ മിന്നും താരത്തെ കൈപിടിച്ചുയര്‍ത്തിയത്.

വൈശാഖിന്റെ കോച്ചും മുൻക്രിക്കറ്റ് താരവുമായ റൈഫി ഗോമസ് വഴിയാണ് താരം വൈശാഖിന്‍റെ വിവരങ്ങള്‍ അറിയുന്നത്. ഒരു കുടുംബസംഗമത്തിന്റെ ഇടയ്ക്ക് മഡോണയെ കണ്ട ഗോമസ് വൈശാഖിനെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞു. തുടര്‍ന്ന് വൈശാഖിന്റെ അവസ്ഥ കേട്ടയുടൻ മഡോണ താരത്തെ സ്പോൺസർ ചെയ്യാൻ തയാറാണെന്ന് പറയുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തേക്കുള്ള വൈശാഖിന്റെ എല്ലാ ചിലവും വഹിക്കുന്നത് മഡോണയാണ്.

madonna

തന്‍റെ പ്രിയ ശിഷ്യൻ വൈശാഖിനെ കുറിച്ചും ഗോമസിന് പറയാൻ ഏറെയാണ്. ഒരിക്കൽ എജിഎസ് ക്രിക്കറ്റ് അക്കാദമയിലെ അംഗം ഷാനു വൈശാഖിന്റെ കളി കാണുകയും, വൈശാഖിനെക്കുറിച്ച് തന്നോട് പറയുകയുമായിരെന്നെന്ന് കോച്ച് ഗോമസ് പറയുന്നു. 'വൈശാഖിന്റെ ബോളിങ്ങ് സ്പീഡും കായികക്ഷമതയും എന്നെ അത്ഭുതപ്പെടുത്തി.നല്ല പരിശീലനം നൽകിയാൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് തന്നെ മികച്ച മുതൽക്കൂട്ടാകാൻ വൈശാഖിന് സാധിക്കും'

'അടുത്തറിഞ്ഞപ്പോഴാണ് വൈശാഖിന്റെ ജീവിതസാഹചര്യം മനസിലാകുന്നത്. അച്ഛൻ പ്രായമായി ജോലിക്കൊന്നും പോകാൻ സാധിക്കില്ല. വൈശാഖ് ചെയ്യുന്ന അല്ലറചില്ലറ ജോലികൊണ്ടാണ് കുടുംബം പുലരുന്നത്. ഒരു ക്രിക്കറ്റ് താരത്തിന് വേണ്ട ഡയറ്റോ ജിമ്മിലെ വ്യായമോ ഒന്നും ലഭിക്കാൻ തക്ക സാഹചര്യമായിരുന്നില്ല. ഇഞ്ചക്കലിൽ നിന്നും അക്കാദമിയിലേക്ക് സൈക്കളിലാണ് വന്നിരുന്നത്, എനിക്കതിൽ വിഷമമുണ്ടായിരുന്നു.' ഗോമസ് പറയുന്നു,

പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+