Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോക്കുമ്പോള്‍ അയാളുടെ കൈ എന്റെ ഇടുപ്പില്‍'; കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്ക് നേരെ അതിക്രമം

നടിയും മോഡലുമായ യുവതിക്ക് നേരെ യുവാവിന്റെ ന​ഗ്നതാ പ്രദർശനം. ചൊവ്വാഴ്ചയാണ് സംഭവം. തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോഴാണ് യുവതിക്ക് ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. ഇയാൾ അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നടിയുടേയും മറ്റൊരു യുവതയിയുടെയും ഇടയിലാണ് ഇരുന്നത്. ബസ് എടുത്തതോടെ ഇയാൾ ദേഹത്ത് ഉരസാനും ന​ഗ്നത പ്രദർശിപ്പിക്കാനും തുടങ്ങിയെന്ന് യുവതി പറയുന്നു.

ഉടനെ തന്നെ ഇയാളുടെ പ്രവൃത്തി യുവതി വീഡിയോയിൽ പകർത്തി. യുവതി നൽകിയ പരാതിയിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടക്ടറും മറ്റ് യാത്രക്കാരും ഇയാളെ പിടികൂടയകയായിരുന്നു. ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പൊലീസുകാരും തന്നോട് വളരെ നന്നായി പെരുമാറിയെന്നും പരാതി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

Actress malayalam

ഇയാൾ വന്നിരുന്ന് കുറച്ച് കഴിഞ്ഞതിന് ശേഷം അയാളുടെ കൈ തന്റെ ഇടുപ്പിൽ ഉരസുന്നതായി തോന്നിയെന്നും നോക്കിയപ്പോൾ അയാൾ കൈ തന്റേ മേൽ ഉരയുന്നുണ്ടായിരുന്നു എന്നും മറ്റേ കൈ അയാളുടെ സ്വകാര്യഭാ​ഗത്ത് ഉരയ്ക്കുന്നതും കണ്ടെന്നും യുവതി പറയുന്നു.

താൻ അയാളിൽ നിന്ന് അകലംപാലിച്ചിരുന്നെന്നും കുറച്ചുകഴിഞ്ഞു നോക്കിയപ്പോൾ അയാൾ സിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണം എന്ന് അറിയാത്ത താൻ പെട്ടെന്ന് തന്റെ ഫോൺ എടുത്ത് വിഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചെന്നും യുവതി പറഞ്ഞു.

അയാൾ ഒന്നുമറിയാത്തതുപോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ്പ് വലിച്ചിട്ട് എഴുന്നേറ്റ് ഇറങ്ങാൻ പോയപ്പോൾ താൻ ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോൾ കണ്ടക്ടർ തന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് താൻ പറഞ്ഞുവെന്നും നടി പറയുന്നു. എന്നാൽ അയാൾ തന്റെ സിപ്പ് ഒന്നും ഓപ്പൺ അല്ല ഇവർ വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു.

ബസ് എയർപോർട്ടിന്റെ അടുത്തായി നിർത്തിയപ്പോൾ ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി, പിന്നാലെ ഓടിയ ബസ് കണ്ടക്ടറും ഡ്രൈവറും അയാളെ പിടിച്ചെന്നും യുവതി പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ട്. പരാതി കൊടുക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഇനി അവൻ ആ സിപ്പ് തുറക്കുമ്പോൾ തന്റെ മുഖം ഓർക്കണം, ആ സിപ്പ് തുറക്കാൻ അവൻ പേടിക്കണമെന്നും യുവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+