Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒപ്പം കിടന്നാല്‍ അവസരം തരാമെന്ന് അവര്‍!! അന്നു ചെയ്തത്...പാര്‍വതി വെളിപ്പെടുത്തുന്നു, വീഡിയോ

ടോക്ക്‌ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് നടി മനസ്സ്തുറന്നത്

കൊച്ചി: മലയാള സിനിമയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളായ പാര്‍വതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടതായാണ് പാര്‍വതി പറഞ്ഞത്. ടോക്ക്‌ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് മലയാളത്തിലെ ഹിറ്റ് നായിക ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു പാര്‍വതി.

മുതിര്‍ന്നവരില്‍ നിന്ന്....

സിനിമയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളരില്‍ നിന്നാണ് തനിക്കു ദുരനുഭവം നേരിട്ടിട്ടുള്ളതെന്നു പാര്‍വതി പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. ഒത്തുതീര്‍പ്പിനു തയ്യാറാവാത്തത് കൊണ്ടാവാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഉണ്ടാവാതിരുന്നതെന്നും പാര്‍വതി പറഞ്ഞു.

എല്ലാവരും ഒരുപോലെ

നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ലാതെയാണ് തന്നോട് ഒത്തുതീര്‍പ്പിനു തയ്യാറാവണമെന്ന് പറഞ്ഞത്. ഒരു കടമ പോലെയാണ് അവര്‍ അതു ചോദിക്കുന്നത്. നിങ്ങള്‍ക്കു ബ്രേക്ക് തന്നത് തങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു. അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ക്കൊപ്പം ജോലി ചെയ്തില്ലെന്നും പാര്‍വതി വെളിപ്പെടുത്തി.

ചിലരുടെ ഉപദേശം

അതിനിടെ വലിയ ഉപദേശവുമായി ചിലരെത്തി. മോളെ ഇതൊക്കെ ചെയ്യേണ്ടിവരുമെന്നും അത് അങ്ങനെയാണെന്നുമൊക്കെ അവര്‍ പറയും. അങ്ങനെയാണെങ്കില്‍ തനിക്കതു വേണ്ടെന്നാണ് അവരോടു മറുപടി പറഞ്ഞതെന്നും പാര്‍വതി വെളിപ്പെടുത്തി.

സിനിമ വേണ്ട

അത്തരത്തിലുള്ള ' അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക്' തയ്യാറല്ല. അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്ന് നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മരണത്തെ തോല്‍പ്പിച്ചു

ടേക്ക്ഓഫ് സിനിമ സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണത്തെയാണ് തോല്‍പ്പിക്കുന്നത്. മരണത്തോട് ടേക്ക് ഓഫ് മിഡ് ഫിംഗര്‍ കാണിക്കുന്നു. രാജേഷിനെ ഞങ്ങളില്‍ നിന്നു അകറ്റാന്‍ മരണത്തിനു പോലുമാവില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക്ഓഫ് ടീമിന്റെ കോര്‍ രൂപപ്പെട്ടതെന്നും പാര്‍വതി പറഞ്ഞു.

കുടവയറുണ്ട്

ടേക്ക് ഓഫ് സിനിമയില്‍ വയറു കാണിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇതായിരുന്നു.എനിക്കു വലിയ കുമ്പയുണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. നാലു ലിറ്റര്‍ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ
പിടിച്ചുനിന്നാണ് സിനിമയിലെ ആ രംഗത്തു അഭിനയിച്ചത്.

ബുദ്ധിജീവിയല്ല

ബുദ്ധിജീവിയായതു കൊണ്ടല്ല താന്‍ കണ്ണട വയ്ക്കുന്നതെന്നു പാര്‍വതി പറഞ്ഞു. കണ്ണട മാറ്റിയാല്‍ വ്യക്തത കുറവാണ്. ഇതിനാലാണ് കണ്ണട ഉപയോഗിക്കുന്നത്. തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് സ്വന്തം ജോലിയെയാണെന്നും പാര്‍വതി പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞാല്‍....

ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വീട്ടിലേക്കു പോവുകയാണ് ഞാന്‍ ചെയ്യാറുള്ളത്. തുടര്‍ന്നു വീട്ടിലെത്തി വിശ്രമിക്കും. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതു തന്നെ ബാധിക്കില്ലെന്നും പാര്‍വതി വ്യക്തമാക്കി.

തോന്നുന്നതു പോലെ ചെയ്യും

പലരും അതു ചെയ്യ്, ഇതു ചെയ്യ് എന്നെല്ലാം ഉപദേശിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടു തലയാട്ടും. പക്ഷെ എനിക്കു തോന്നുന്നതു പോലെയേ ഞാന്‍ ചെയ്യൂ. ഒഴുകാനാണ് തനിക്കിഷ്ടമെന്നും നടി പറയുന്നു.

ഫെമിനിസ്റ്റ്

താനൊരു ഫെമിനിസ്റ്റാണെന്ന് പാര്‍വതി പറഞ്ഞു. ആദ്യം മകളായി ഇനി കാമുകി, അമ്മ, അമ്മ എന്നിങ്ങനെ സ്ത്രീകള്‍ ജീവിതം മുഴുവന്‍ ടാഗ് ചെയ്യപ്പെടുന്നു.

 പീഡനം നേരിട്ടു

കുട്ടിയായിരുന്നപ്പോള്‍ തനിക്കു പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നു പാര്‍വതി വെളിപ്പെടുത്തി. 17ാം വയസ്സിലാണ് ആദ്യമായി പ്രതികരിച്ചത്. അങ്ങനെ സംഭവിക്കുമെന്നെ മുതിര്‍ന്നവര്‍ പറഞ്ഞു തന്നിരുന്നുള്ളൂ. പക്ഷെ എനിക്കു എന്നെത്തന്നെ സംരക്ഷിക്കാന്‍ പറ്റുമെന്ന് സമൂഹം പറഞ്ഞു തന്നിരുന്നില്ലെന്നും നടി വിശദമാക്കി.

അമ്മയായി അഭിനയിക്കണം

അമ്മയായി അഭിനയിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്നു പാര്‍വതി പറഞ്ഞു. ഒമ്പതു വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ മടിക്കുന്നത് എന്തിനാണ്. സിനിമയില്‍ അഭിനയിക്കുകയെന്നു പറയുന്നത് സമൂഹത്തിലെ ആളുകളെ പ്രതിനിധീകരിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

പാര്‍വതിയുമായുള്ള അഭിമുഖം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+