അശ്ലീല കമന്റിട്ട യുവാവിന് നടി പാര്‍വ്വതിയുടെ അഭിനന്ദനം!
ചലച്ചിത്ര താരങ്ങള്‍ എന്തെങ്കിലും പോസ്റ്റിട്ടാല്‍ അതിനു അശ്ലീല കമന്റിടാതെ ചിലര്‍ക്ക് ഉറക്കം വരില്ല. സോഷ്യല്‍ മീഡിയയിലെ ചിലരുടെ പ്രധാന ജോലി തന്നെ ഇതാണ്. എന്തു വൃത്തികേട് പറഞ്ഞാലും പ്രതികരിക്കാതെ നില്‍ക്കുന്ന കാലം എപ്പൊഴേ മാറി. ഇപ്പോള്‍, ചലച്ചിത്ര താരങ്ങളും ചുട്ട മറുപടികളാണ് കൊടുത്തു തുടങ്ങുന്നത്.
ഇതുപോലെ നമ്മുടെ പാര്‍വ്വതിക്കെതിരെയും ഒരു യുവാവ് മോശം കമന്റിട്ടു. പാര്‍വ്വതിയോടാണോ കളി, നല്ല ചുട്ടമറുപടിയാണ് പാര്‍വ്വതി നല്‍കിയത്. കാഞ്ചനമാലയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പാര്‍വ്വതി പോസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ നല്ല കമന്റുകളും അതോടൊപ്പം അശ്ലീല കമന്റും വന്നിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പാര്‍വ്വതി യുവാവിന് നല്ല മറുപടിയാണ് നല്‍കിയത്.

വളരെ മോശമായ ഭാഷയിലായിരുന്നു യുവാവിന്റെ കമന്റ്. പുതുതലമുറയിലെ ഏറ്റവും സംസ്‌കാര ശൂന്യനായ പ്രതിനിധിയായതില്‍ നിനക്ക് അഭിനന്ദനം എന്നാണ് പാര്‍വ്വതി പറഞ്ഞത്. നിന്നെ ചുമക്കുന്നതില്‍ നിന്റെ വീട്ടുകാരോട് എനിക്ക് സഹതാപമുണ്ട്.
നന്നായി പെരുമാറാന്‍ ആദ്യം പഠിക്കണമെന്നും പാര്‍വ്വതി ഉപദേശിക്കുന്നു. പെരുമാറാന്‍ പഠിച്ചില്ലെങ്കില്‍ നിന്നെ ലോകം അതു പഠിപ്പിക്കുമെന്നും പാര്‍വ്വതി പ്രതികരിച്ചു.


Click it and Unblock the Notifications