Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് ലക്കുകെട്ട് നടി ഉര്‍വശി പൊതുപരിപാടിയില്‍, സംഘാടകര്‍ ഓടിയൊളിച്ചു?

തിരുവനന്തപുരം: നടി ഉര്‍വശി ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിയമസഭ മന്ദിരത്തിലെ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഉര്‍വശി മദ്യപിച്ച് ലക്കുകെട്ടെത്തിയതായി വാര്‍ത്ത പരക്കുന്നത്. നിയമസഭ ജീവനക്കാരുടെ ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടനത്തിനാണ് ഉര്‍വശി മദ്യപിച്ച് സ്വബോധമില്ലാതെ എത്തിയത്

ഉദ്ഘാടക കൂടിയായ താരം മദ്യലഹരിയില്‍ എന്തൊക്കെയോ പുലമ്പി. എല്‍ഡിഎഫിന്റെയാണോ ബിജെപിയുടെയാണോ പരിപാടി എന്നൊന്നും തനിയ്ക്കറിയില്ലെന്നും വച്ച് കാച്ചിയത്രേ. ഉര്‍വശിയുടെ പ്രസംഗം സംഘാടകരെ വെട്ടിലാക്കി. പലരും സ്ഥലം വിട്ടത്രേ. പ്രമുഖ മാധ്യമ പ്രവര്‍ത്തക പാര്‍വ്വതി ദേവിയാണ് ഉര്‍വശിയെ ഒരുവിധം സീറ്റിലെത്തിച്ചതെന്നും പറയപ്പെടുന്നു. മുന്‍പ് കോടതിയ്ക്ക് പുറത്ത് മദ്യപിച്ച് ലക്കുകെട്ടെത്തിയതായി ഉര്‍വശിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാന്‍..

ഉദ്ഘാടനം

ഉദ്ഘാടനം

വെള്ളിയാഴ്ച ഉച്ചയോടെ നിയമസഭ മന്ദിരത്തിലെ ഹാളിലായിരുന്നു പരിപാടി. ഇടതുപക്ഷ സ്ത്രീ സംഘടനയുടെ ഉദ്ഘാടനമായിരുന്നു. സ്റ്റാഫ് അസോസിയേഷന്‍ വനിത ഫോറത്തിന്റെ ഉദ്ഘാടകയായാണ് ഉര്‍വശി എത്തിയത്. ആശംസ പ്രാസംഗികയായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വ്വതി ദേവിയുടെ സംസാരത്തിനിടെയാണ് താരം എത്തിയത്. ഉര്‍വശി വൈകിയതിനാല്‍ വേദിയിലുണ്ടായിരുന്ന സ്പീക്കര്‍ മുന്‍പേ സംസാരിച്ചിരുന്നു

ഒന്നും ഒന്നും മൂന്ന്

ഒന്നും ഒന്നും മൂന്ന്

കാറില്‍ നിന്നിറങ്ങിയ ഉര്‍വശി വേച്ചു വേച്ചാണത്രേ പൊതു വേദിയില്‍ എത്തിയത്. ഉര്‍വ്വശി എത്തിയതോടെ പാര്‍വ്വതി ദേവി പ്രസംഗം നിര്‍ത്തി.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍..ജെന്റില്‍മാന്‍ ആന്റ് ലേഡീസ്

ലേഡീസ് ആന്റ് ജെന്റില്‍മാന്‍..ജെന്റില്‍മാന്‍ ആന്റ് ലേഡീസ്

മധുചന്ദ്രലേഖ എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ പ്രസംഗം ഓര്‍മ്മയില്ലേ...ഇതും ഏകദേശം അതുപോലെയൊക്കെ തന്നെ. പരസ്പരം വിരുദ്ധമായിരുന്നു നടിയുടെ പ്രസംഗം. സംഘാടകര്‍ പലരും സ്ഥലം കാലിയാക്കി

നിര്‍ത്താതെ..

നിര്‍ത്താതെ..

പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നടി കേള്‍ക്കാന്‍ കൂട്ടാക്കിയില്ലത്രേ.

ട്വിസ്റ്റ്

ട്വിസ്റ്റ്

യോഗം ബിജെപിയുടേതാണോ സിപിഎമ്മിന്റേതാണോ എന്നൊന്നും തനിയ്ക്കറിയില്ലെന്നും ഇവിടെ വന്നപ്പോഴാണ് നമ്മള്‍ പെണ്ണുങ്ങളുടെ യോഗമാണെന്ന് പിടി കിട്ടിയതെന്നും ഉര്‍വശി

ഉദ്ഘാടനം

ഉദ്ഘാടനം

ഉദ്ഘാടനം എന്ന വാക്ക് പറയാന്‍ പോലും മദ്യലഹരിയില്‍ താരത്തിനായില്ലത്രേ

പണിപ്പെട്ട് ഒഴിവാക്കി

പണിപ്പെട്ട് ഒഴിവാക്കി

ഒരുവിധം പണിപ്പെട്ട് ഉര്‍വ്വശിയെ സംഘാടകര്‍ ഒഴിവാക്കിയേ്രത

ജീവിതം സാക്ഷി

ജീവിതം സാക്ഷി

കൈരളി ടിവിയില്‍ കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിപാടിയുടെ അവതാരക കൂടിയാണ് ഉര്‍വശി

മുന്‍പും

മുന്‍പും

മദ്യപിച്ചതിന്റെ പേരില്‍ മുന്‍പും ഉര്‍വശിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്

ഷീലയ്ക്ക് പകരം

ഷീലയ്ക്ക് പകരം

ചലച്ചിത്ര താരം ഷീല അവതരിപ്പിച്ചിരുന്ന പരിപാടിയാണ് ഇപ്പോള്‍ ഉര്‍വ്വശി അവതരിപ്പിയ്ക്കുന്നത്.ഷീലയ്ക്ക് പകരം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+