കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

കൊച്ചി: അശ്ലീല ഒ ടി ടി വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നഗ്നമായി അഭിനയിക്കണം എന്ന് നേരത്തെ പറഞ്ഞിട്ടും പിന്നെ എന്തിനാണ് അതിലേക്ക് അഭിനയിക്കാന്‍ പോകുന്നത് എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... എത്രയോ വര്‍ഷങ്ങളായിട്ട് ഇത്തരം വഞ്ചിതരായ വാര്‍ത്തകള്‍ നമ്മുടെ മുന്‍പില്‍ സിനിമയെ ബേസ് ചെയ്ത് തന്നെ കുറെ കാലങ്ങള്‍ ആയിട്ട് വരുന്നുണ്ട്. ഇതൊക്കെ പത്രങ്ങളില്‍ വരുന്നുണ്ട്, പോലീസ് കേസ് ആവുന്നുണ്ട്, ഇത്തരം അനുഭവങ്ങള്‍ ഉണ്ടായ പെണ്‍കുട്ടികള്‍ സംസാരിക്കുന്നുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും വീണ്ടും വീണ്ടും ഈ ചതിക്കുഴിയില്‍ പോയി വീഴുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

1

രണ്ടാമത് അങ്ങനെ ഒരു നഗ്‌നമായി അഭിനയിക്കണം എന്ന് പറയുമ്പോള്‍ എന്തിനാണ് അങ്ങോട്ട് ചെല്ലുന്നത് എന്ന് മനസ്സിലാവുന്നില്ല. എന്താണ് ഈ പണമാണോ പ്രശസ്തിയാണോ? എന്താണ് ഇവരെ ആകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇതെല്ലാം സര്‍ക്കാര്‍ നോക്കണം പോലീസ് നോക്കണം എന്ന് പറയുന്നതിനപ്പുറം നമുക്കൊരു ഉത്തരവാദിത്വമില്ലേ.

ഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയുംഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയും

2

നമ്മളെ സ്വയം സംരക്ഷിക്കുക, ചതിക്കുഴികളില്‍ ചെന്ന് വീഴാതിരിക്കുക, എന്ന് പറഞ്ഞ ഒരു സ്വയം ഉത്തരവാദിത്വം ഇല്ലേ. ആര് എന്ത് പറഞ്ഞാലും ഉടനെ അത് അങ്ങോട്ട് കേള്‍ക്കുക, ഏതെങ്കിലും ഒരു സ്ഥലത്ത് ഷൂട്ടിംഗ് ഉണ്ട് എന്ന് പറഞ്ഞ് അങ്ങോട്ട് പോവുക. പോയി എന്ന് വെച്ച് ഇതല്ല ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു സിനിമയല്ല ഇത്തരത്തിലുള്ള ഒരു അഭിനയമല്ല എന്ന് പറഞ്ഞാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് മനസ്സിലാവാത്തത്.

'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

3

ഇങ്ങനെയുള്ള നെറ്റ്വര്‍ക്ക് ഇങ്ങനെ ഒരു സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എവിടുന്ന് ഏത് സ്ത്രീയെ പാട്ടിലാക്കാം. അപ്പോള്‍ ഇങ്ങനെ റെഡിയായി നില്‍ക്കുകയാണ്. ഞാനിതാ അങ്ങോട്ട് വന്നു വീഴാന്‍ റെഡിയാണ് എന്ന് പറയുന്നത് വല്ലാത്ത സങ്കടമാണ്. കാരണം ഇത് ബാധിക്കപ്പെട്ടതിനു ശേഷമാണ് ഒരു സര്‍ക്കാരിനോ പോലീസിനോ ഒക്കെ ഇടപെടാന്‍ സാധിക്കുന്നത്. ആ ബാധിക്കപ്പെടാതിരിക്കാന്‍ അവനവന് ഒന്ന് ശ്രദ്ധിച്ചു കൂടെ എന്നാണ്.

കോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാംകോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാം

4

മുന്‍പ് സിനിമ ഇതുപോലെ പല അവസരം തരാമെന്ന് പറഞ്ഞു ലോഡ്ജില്‍ വിളിച്ചു എന്നൊക്കെ വന്നപ്പോള്‍ ഞാനൊക്കെ നിരന്തരം ചാനലുകളില്‍ സംസാരിച്ചിട്ടുണ്ട്, നിങ്ങള്‍ സംഘടനകളുമായി സംസാരിക്കൂ. ഇവിടെ എല്ലാം സംഘടനകളും ഉണ്ട്. പ്രൊഡ്യൂസേഴ്‌സ് സംഘടനയുണ്ട്, സംവിധായകരുടെ സംഘടനയുണ്ട്, ആക്ടേഴ്‌സിന്റെ സംഘടനയുണ്ട്. അവിടേക്കൊന്നും എത്താന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല.

5

നമ്മളെപ്പോലുള്ള ഇങ്ങനെ മീഡിയയില്‍ വന്ന് സംസാരിക്കുന്ന ആളുകളില്‍ വഴി അവര്‍ക്ക് ചോദിക്കാം. ഇങ്ങനെ എന്നെ വിളിക്കുന്നു ഞാന്‍ പോകണോ വേണ്ടയോ നമ്മള്‍ ആ വഴിക്ക് അവനെ ഉപദേശിക്കും. ഇത് ഒന്നും ചെയ്യാതെ നഗ്നയായി അഭിനയിക്കണം എന്ന് പറഞ്ഞാണ് വിളിച്ച് കൊണ്ട് പോകുന്നതെങ്കില്‍ എന്തിനാണ് പോകുന്നത്.

6

നഗ്നയായി അഭിനയിക്കുന്നതാണോ അഭിനയം. അതോ അതില്‍ കൂടി കിട്ടുന്ന പ്രശസ്തിയാണോ പണമാണോ. എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത്. പ്രശസ്തിയും പണവും എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല. മുഖം കാണിക്കാന്‍ പറ്റുന്നില്ല എന്ന് സമൂഹത്തിനോട് എന്ന് പറയുന്നത് ആരാണ്. സ്വാഭാവികമായിട്ടും കുറ്റം നമ്മുടെ പേരില്‍ തന്നെ വരുള്ളൂ.

7

ഈ ഒരു സത്യം സ്ത്രീകള്‍ മനസ്സിലാക്കാത്തിടത്തോളം കാലം ഇവിടെ എന്ത് നിയമം വന്നിട്ടും ആരൊക്കെ പ്രൊട്ടക്ഷന്‍ തരാമെന്ന് പറഞ്ഞിട്ടും കാര്യമില്ല. കാരണം അവനവന്റെ പ്രൊട്ടക്ഷന്‍ അവനവന്റെ കൈയില്‍ തന്നെയാണ്. സിനിമയില്‍ പോലും പലപ്പോഴും അഭിനയിക്കുമ്പോള്‍ പല പ്രശസ്തരായ നടികള്‍ പോലും എത്ര കോടികള്‍ പെയ്‌മെന്റ് കൊടുത്താല്‍ എന്തുതന്നെയാണെങ്കിലും അവര്‍ പറയുന്നത് ഇല്ല, ഇതെനിക്ക് പറ്റില്ല.

8

മുഖം കാണിക്കോ കാല് കാണിക്കോ കൈ കാണിക്കോ എന്നുള്ളതല്ല. അതല്ല ഇവിടത്തെ പ്രശ്‌നം. എന്റെ പ്രശ്‌നം എന്റെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ഞാന്‍ തയ്യാറല്ല. അങ്ങനെ കിട്ടുന്ന പണം വേണ്ട എന്ന് പറഞ്ഞാല്‍ എന്താണ് കുഴപ്പം. ഇവിടെ തൊഴില്‍ ദാരിദ്ര്യം എന്ന് ചിലര്‍ പറയും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇവിടെ നമ്മള്‍ മനസ്സുവെച്ചാല്‍ നമുക്ക് നല്ല തൊഴില്‍ കണ്ടെത്താന്‍ സാധിക്കും.

9

വീട്ട് ജോലി ചെയ്യാന്‍ എന്ത് ശമ്പളമാണ്. എന്തുകൊണ്ട് ആ വഴിക്കൊന്നും ചിന്തിക്കാതെ. അപ്പോള്‍ ഇതിന്റെ പിന്നില്‍ വരുന്നത് എന്താണ്? പണം, പ്രശസ്തി. ലക്ഷങ്ങള്‍ കൊടുക്കാം എന്ന് പറഞ്ഞോ, കോടികള്‍ കൊടുക്കാം എന്ന് പറഞ്ഞോ? ഇനി ലക്ഷങ്ങള്‍ കൊടുക്കാം കോടികള്‍ കൊടുക്കാം എന്ന് പറഞ്ഞാല്‍ ഉടനെ ഇങ്ങനെ അങ്ങ് അഭിനയിക്കുമോ.

10

യഥാര്‍ത്ഥത്തില്‍ ഇവര്‍ അഭിനയിക്കാന്‍ വന്നതാണോ വേറെ എന്തെങ്കിലും പ്രവര്‍ത്തിക്ക് വന്നതാണോ എന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. കാരണം വല്ലാതെ ദേഷ്യവും സങ്കടവുമാണ്. ഞാന്‍ അറിഞ്ഞ് കൊണ്ട് ചെന്ന് വീണിട്ട് അയ്യോ എനിക്കിങ്ങനെ സംഭവിച്ചു പോയി എന്ന് പറഞ്ഞു കൈയും കാലുമിട്ടടിക്കുന്നത് എന്തിനാണ്. മുഖം കാണിക്കില്ല എന്ന് പറഞ്ഞാലും ആ പണിക്ക് പോകരുത്, പെണ്‍കുട്ടികള്‍ ആ പണിക്ക് പോകരുത്.

11

പറ്റിക്കപ്പെടാന്‍ ആളുകള്‍ അവിടെ കാത്ത് നില്‍ക്കുകയാണ്. എന്നെ പറ്റിച്ചോ എന്ന് ഞാന്‍ തന്നെ സമ്മതിച്ചു കൊടുക്കുന്നതല്ലേ എന്നാണ് എന്റെ ചോദ്യം. നമുക്ക് ചുറ്റിലും ഉണ്ട് ഇത്തരം വലകള്‍ നെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് പേരുണ്ട്. അവരിലേക്ക് നമ്മള്‍ സ്വയം എത്തിപ്പെടുന്ന രീതിയില്‍ എന്തിനാണ് പോകുന്നത്.

12

പറ്റിക്കപ്പെടാന്‍ ആളുകള്‍ റെഡിയായി നില്‍ക്കുന്നിടത്തോളം പറ്റിപ്പുകാര്‍ ഇവിടെ ഉണ്ടായിക്കൊണ്ടേയിരിക്കും. നമുക്ക് ചെയ്യേണ്ടത് എന്താണ് എനിക്ക് ഇത് വേണ്ട. എനിക്ക് ഒരു അറിയാവുന്ന ഒരു പ്രൊഡക്ഷന്‍. നല്ലൊരു പ്രൊഡക്ഷന്‍, നല്ല കഥാപാത്രം അല്ലാതെ ശരീരം കാണിക്കുക ഇത് ഒടിടിയില്‍ കാണിക്കാനുള്ളതൊന്നുമല്ല. ഇത് മറ്റ് പലതിനും കാണിക്കാന്‍ വേണ്ടിയുള്ളതാകാം.

English summary
Malayalam adult OTT webseries controversy: here is what bhagyalakshmi's reaction on the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X