Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭയക്കണം... ഐസിസിന് വേണ്ടി മലയാളത്തിലും ബ്ലോഗ്

തിരുവനന്തപുരം: ഐസിസ് ഭീകരന്‍മാരുടെ കണ്ണ് കേരളത്തിലെത്തില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ ചിന്തയൊക്കെ മാറ്റി വച്ചോളൂ. ആഗോള ഭീകരരെ ന്യായീകരിച്ച് മലയാളത്തിലും ബ്ലോഗ് പ്രത്യക്ഷപ്പെട്ടു.

അന്‍സാറുല്‍ ഖിലാഫ എന്ന പേരില്‍ ആണ് ബ്ലോഗ്. മെയ് 25 നാണ് ബ്ലോഗ് പ്രവര്‍ത്തനം തുടങ്ങിയത്. ന്യൂസ് സീക്കര്‍ 90 എന്ന അഡ്രസ്സില്‍ ആണ് ബ്ലോഗ് തുടങ്ങിയിരിയ്ക്കുന്നത്.

ISIS Malayalm Blog

ഐസിസിനെതിരെയുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നാണ് ബ്ലോഗ് വാദിയ്ക്കുന്നത്. സിഐഎയും, ഇസ്രായേല്‍ ചാര സംഘടനയായ മൊസാദും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഐസിസിനെ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസാദ് ചാരനാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനെയെല്ലാം നിരാകരിയ്ക്കുകയാണ് ഈ ബ്ലോഗ്. മൊസാദ് ചാരനായ ഷിമോണ്‍ എലിയട്ടിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ബാഗ്ദാദിയുടേതിന് സമാനമാക്കുകയായിരുന്നു എന്നാണ് വാദം.

ഐസിസ് ചെയ്ത ക്രൂര കൊലപാതകങ്ങളെ ന്യായീകരിയ്ക്കുകയും ചെയ്യുന്നുണ്ട്. ശത്രുക്കളുടെ വിധി നടപ്പാക്കുകയാണത്രെ ചെയ്യുന്നത്. ഐസിസിനെ ന്യായീകരിക്കുന്നതിന് വേണ്ടി ചില ചിത്രങ്ങളും ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുസ്ലീങ്ങളിലെ ഒരു വിഭാഗത്തേയും ബ്ലോഗ് രൂക്ഷമായി വിമര്‍ശിയ്ക്കുന്നുണ്ട്. ഐസിസിനെ എതിര്‍ക്കുന്നത് ശവപൂജകരായ മുസ്ലീങ്ങളും ഷിയാക്കളും ആണ് ഐസിസിനെ എതിര്‍ക്കുന്നതെന്നും ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+