കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാ കര്‍ഫ്യൂവിന് കേരളത്തില്‍ മാസ് സപ്പോര്‍ട്ട്, ജയസൂര്യ മുതല്‍ അജു വര്‍ഗീസ് വരെ, ട്രോളേണ്ട സമയമല്ല

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കര്‍ഫ്യൂവിന് രാജ്യം ഒരുങ്ങി നില്‍ക്കവെ കേരളത്തിലും നിറഞ്ഞ കൈയ്യടി. സിനിമാ താരങ്ങളുടെ മാസ് സപ്പോര്‍ട്ടാണ് ജനതാ കര്‍ഫ്യൂവിന് ലഭിച്ചിരിക്കുന്നത്. ആരും രാഷ്ട്രീയം നോക്കേണ്ട സമയമല്ലെന്നും ഒരുമിച്ച് നിന്ന് പിന്തുണയ്‌ക്കേണ്ട സമയാണെന്നും സിനിമാ താരങ്ങള്‍ പറയുന്നു. ജയസൂര്യ മുതല്‍ അജു വര്‍ഗീസ് വരെയുള്ള താരങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്.

അതേസമയം ജനതാ കര്‍ഫ്യൂവിനെ കഴിഞ്ഞ ദിവസം ട്രോളിയവരെ ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളം ഇത് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും രാവിലെ 7 മണി മുതല്‍ രാത്രി ഒമ്പത് മണിവരെ വീടുകളില്‍ തന്നെ ഇരിക്കണമെന്ന നിര്‍ദേശമാണ് മോദി ജനതാ കര്‍ഫ്യൂവിലുടെ മുന്നോട്ട് വെച്ചത്.

രാഷ്ട്രീയം നോക്കണ്ട സമയമല്ല

രാഷ്ട്രീയം നോക്കണ്ട സമയമല്ല

ട്രോളാനും രാഷ്ട്രീയമായി കാര്യങ്ങളെ കാണാനുമുള്ള സമയം അല്ല ഇതെന്ന് ജയസൂര്യ പറഞ്ഞു. ഇതുവരെ നേരിടാത്ത രീതിയിലുള്ള വലിയൊരു ദുരന്തത്തിലേക്ക് നമ്മളെയും നാടിനെയും വിട്ടുകൊടുക്കണമോ എന്ന ജീവന്‍മരണ പ്രശ്‌നമാണിത്. ഒരു തരിമ്പ് പോലും ഉപേക്ഷയ്‌ക്കോ അലംഭാവത്തിനോ ഇവിടെ സ്ഥാനമില്ല. ചൈനയും ഇറ്റലിയുമെല്ലാം നമ്മളെ പഠിപ്പിക്കുന്നത് അതാണ്. കേരളം ഈ മഹാമാരിയെ പ്രതിരോധിക്കാനായി നടത്തുന്ന ശ്രമങ്ങളും ആസൂത്രണവും എത്ര കാര്യക്ഷമമാണെന്ന് രോഗം വ്യാപകമായ രാജ്യങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ബോധ്യപ്പെടുക. ഇങ്ങനെയൊരു അസാധാരണ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര ശ്രമിച്ചാലും നമ്മല്‍ ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണമില്ലെങ്കില്‍ ഫലമുണ്ടാവില്ല എന്ന് മറക്കരുത്.

പ്രധാനമന്ത്രിയെ ഗൗരവത്തോടെ കാണണം

പ്രധാനമന്ത്രിയെ ഗൗരവത്തോടെ കാണണം

പ്രധാനമന്ത്രി പ്രഖ്യാപിച്ച നാളത്തെ ജനതാ കര്‍ഫ്യൂവിനെയും ഇതേ ഗൗരവത്തോടെയാവണം നമ്മളെല്ലാം സമീപിക്കേണ്ടതെന്ന് ജയസൂര്യ പറഞ്ഞു. ജനങ്ങള്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കി വൈറസ് വ്യാപന ശൃംഖല തകര്‍ക്കുന്നതിനാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇതുവഴി സമൂഹ രോഗവ്യാപനം തടയാനാവുമെന്നാണ് കണക്കാക്കുന്നത്. അതിനോട് പൂര്‍ണ അര്‍ത്ഥത്തില്‍ സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എത്രയോ ഹര്‍ത്താലും ബന്ദുകളും ആഘോഷമാക്കിയിട്ടുള്ള നമ്മള്‍ ഞായറാഴ്ച്ചത്തെ വീട്ടിലൊതുങ്ങള്‍ നാടിനും വേണ്ടിയുള്ള പുണ്യമായി കാണാമെന്നും ജയസൂര്യ പറഞ്ഞു.

ഞാന്‍ വീട്ടില്‍ തന്നെയാണ്

ഞാന്‍ വീട്ടില്‍ തന്നെയാണ്

കഴിഞ്ഞ കുറച്ച് ദിവസമായി ഞാന്‍ വീട്ടില്‍ തന്നെയാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കോവിഡ് നമ്മുടെ രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോല്‍ മുതല്‍ കരുതലെടുക്കുന്നതിനാല്‍ ഒറ്റപ്പാലത്ത് തന്നെ തുടരുകയാണ്. അനാവശ്യമായ സഞ്ചാരം ഒഴിവാക്കി തന്നെയാണ് മുന്നോട്ട് പോകുന്നത്. വീട്ടിലും സുരക്ഷാ മുന്‍കരുതലുകളും ശുചിത്വ ശീലങ്ങളുമെല്ലാം പാലിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും നിര്‍ദേശത്തിന്റെയും കാതല്‍ ഇതാണ്. ആ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ട സമയമല്ല ഇത്. കൊറോണ വൈറസ് ബാധിക്കുന്നത് വലിപ്പച്ചെറുപ്പം നോക്കിയല്ല. ജാഗ്രത പാലിക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗവും അടിയന്തര സാഹ ചര്യമുണ്ടായാല്‍ നേരിടുന്നതിനുമുള്ള ഡ്രസ് റിഹേഴ്‌സലാണ് ജനത കര്‍ഫ്യൂ. വിമര്‍ശനമല്ല ജാഗ്രതയാണ് ഇപ്പോള്‍ വേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരെയും അവശ്യ സേവന വിഭാഗത്തിലുള്ളവര്‍ക്കും ഒപ്പം നാട് ഉണ്ടെന്ന തോന്നല്‍ അവര്‍ക്ക് നല്‍കാനാവണമെന്നും ഉണ്ണി പറഞ്ഞു.

ആഹ്വാനം പാലിക്കും

ആഹ്വാനം പാലിക്കും

പ്രധാനമന്ത്രിയുടെ ആഹ്വാനം ഞാന്‍ പാലിക്കുമെന്ന് അജു വര്‍ഗീസ് പറഞ്ഞു. എപ്പോഴും കോവിഡിനെതിരെയുള്ള മുന്‍കരുതലുകളിലൂടെയാണ് കടന്നുപോകുന്നത്. പുറത്തുപോകുന്നത് ചുരുക്കമാണ്. കോവിഡുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലായാണ് ഈ ആഹ്വാനത്തെ നാം കാണേണ്ടത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ മനസ്സാന്നിധ്യവും കരുണയും അര്‍പ്പണബോധവും വാക്കുകള്‍ക്കതീതമാണ്. അവരെ നന്ദി അറിയിക്കാന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു മാര്‍ഗമേ ഉള്ളൂ. മാനസിക പിന്തുണ പകര്‍ന്ന് നാം അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കേണ്ടത് ഈ വേളയില്‍ അത്യാവശ്യമാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഇത് അനിവാര്യം

ഇത് അനിവാര്യം

മഹായുദ്ധങ്ങള്‍ പോലും ഇതുവരെ ലോകത്തെ മുഴുവനായി ബാധിച്ചിട്ടില്ല. എന്നാല്‍ കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെയാകെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂ തികച്ചും അനിവാര്യമാണെന്ന് പറയാം. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായും സഹകരിക്കണം. രോഗവ്യാപനം നിയന്ത്രണാതീതമായാല്‍ കൂടുതല്‍ ദിവസങ്ങളില്‍ കര്‍ഫ്യൂ പോലുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരും. രോഗബാധിതരുടെ കൃത്യമായ കണക്കെടുക്കല്‍, ജനജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നതിന്റെ തോത് മനസ്സിലാക്കല്‍, സാമ്പത്തിക നഷ്ടം എത്രത്തോളമായിരിക്കും തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാരിന് ലഭ്യമാക്കാനുള്ള ഒുര ടെസ്റ്റ് ഡോസായി വേണം കര്‍ഫ്യൂവിനെ കാണാനെന്നും സൈജു കുറുപ്പ് പറഞ്ഞു.

രാഷ്ട്രീയം വേണ്ട

രാഷ്ട്രീയം വേണ്ട

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് 22 നടക്കാനിരിക്കുന്ന ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ആദരണീയനായ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം നമ്മല്‍ കര്‍ഫ്യൂ അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്. അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന മട്ടില്‍ എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

English summary
malayalam celebrities support pm modi's janata curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X