നടനും മിമിക്രി താരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു... ഞെട്ടിത്തരിച്ച് സിനിമാ താരങ്ങള്‍!
കൊച്ചി: പ്രമുഖ മിമിക്രി കലാകാരനും സിനിമാ നടനുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. 50 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് സാഗര്‍ ഷിയാസിന്റെ മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടി വി ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കും പരിചിതനായിരുന്നു സാഗര്‍ ഷിയാസ്.
കലാഭവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മിമിക്രി ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു സാഗര്‍ ഷിയാസ്. കരള്‍ രോഗം മൂലം കാരണം ഒരുപാട് നാളായി ചികിത്സയിലായിരുന്നു. ചികിത്സയില്‍ ഇരിക്കേ തന്നെയാണ് മരണം സംഭവിച്ചതും. ഒരുപാട് സിനിമകളിലും സാഗര്‍ ഷിയാസ് അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്തെ സജീവസാന്നിധ്യമായ സാഗര്‍ ഷിയാസിന്റെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സുഹൃത്തുക്കള്‍...

രജനിയുടെ അപരന്‍
മലയാളത്തിലെ ആദ്യകാല മിമിക്രി ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് സാഗര്‍ ഷിയാസ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ അനുകരിക്കുന്നതില്‍ പ്രശസ്തനാണ്.

അമര്‍ അക്ബര്‍ അന്തോണി വരെ
മിമിക്രി താരവും കലാഭവനിലെ പഴയ സഹപ്രവര്‍ത്തകനുമായ നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലാണ് സാഗര്‍ ഷിയാസ് അവസാനമായി അഭിനയിച്ചത്.

വാര്‍ത്ത അറിയിച്ചതും നാദിര്‍ഷ
പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും നടനും സംവിധായകനുമായ നാദിര്‍ഷ, സാഗര്‍ ഷിയാസിന്റെ മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഒരു സഹോദരന്‍ കൂടി യാത്ര പറഞ്ഞു എന്നായിരുന്നു നാദിര്‍ഷയുടെ പോസ്റ്റ്.

മധുവാര്യര്‍
നടന്‍ മധു വാര്യരും ഫേസ്ബുക്കിലൂടെ സാഗര്‍ ഷിയാസിന്റെ മരണവാര്‍ത്ത പങ്കുവെച്ചു. ആദരാഞ്ജലികള്‍ ഷിയാസിക്ക എന്നായിരുന്നു മധു വാര്യരുടെ കുറിപ്പ്.

മിമിക്രിയായിരുന്നു എല്ലാം
ആദ്യകാല മിമിക്രി ആര്‍ട്ടിസ്റ്റായ സാഗര്‍ ഷിയാസ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരുപാട് മിമിക്രി വേദികളില്‍ ചിരി പടര്‍ത്തി. ഷൈനിയാണ് ഭാര്യ. മൂന്ന് മക്കളാണ്. ആലിയ, അമാന, അജിലം.

സിനിമാ രംഗത്തും
നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് സാഗര്‍ ഷിയാസ് അവസാനമായി അഭിനയിച്ചത്. മുമ്പ് ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് മോശം വര്‍ഷം
2016 ല്‍ മലയാളത്തോട് വിട പറയുന്ന സിനിമാ താരങ്ങളില്‍ ഒടുവിലത്തെ ആളാണ് സാഗര്‍ ഷിയാസ്. കലാഭവന്‍ മണി, ജിഷ്ണു, കല്‍പ്പന, കൊല്ലം ജി കെ പിള്ള, കൊച്ചനിയന്‍, രാജേഷ് പിള്ള, രാജാമണി, മനോജ് കൃഷ്ണന്‍ എന്നിങ്ങനെ പോകുന്നു അവരുടെ നിര..
വീഡിയോ
സാഗര്‍ ഷിയാസിന്റെ ഒരു പെര്‍ഫോമന്‍സ് കാണൂ...












Click it and Unblock the Notifications