ഭീമന് രഘു കടയുടമയെ മര്‍ദ്ദിച്ച് പപ്പടം പോലെയാക്കി, ഇത് സിനിമയിലല്ല.. ഇതാണ് യഥാർഥ വില്ലന്‍...
തിരുവനന്തപുരം: വില്ലന്‍ ഇടയ്ക്കിടെ നഗരത്തിലും കവലകളിലും എത്തി ആളുകളെ ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും പിടിച്ചു പറിക്കുന്നതൊക്കെ സിനിമയില്‍ സ്ഥിരം കാണാറുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ നടന്നാലോ? അതും വില്ലന്‍ വേഷത്തില്‍ ഭീമന് രഘു തന്നെ എത്തിയാല്‍ എങ്ങനെയിരിക്കും.
ഇപ്പോഴത്തെ സംശയം താരം ജീവീതത്തിലും വില്ലനാണോ എന്നായിരിക്കും. എങ്കില്‍ കേട്ടോളു കഴിഞ്ഞ ദിവസം ഭീമന് രഘു സിനിമയില്‍ നിന്നു മാറി റിയലായി വില്ലനായത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. ഐസ്ക്രീം നല്‍കാത്തതിന് മദ്യലഹരിയിലായിരുന്ന താരം കടയുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതാണ് വില്ലന്‍
സിനിമയില്‍ മാത്രമല്ലേ ഭീമന് രഘുവിനെ വില്ലനായി കണ്ടിട്ടുള്ളു. എന്നാല്‍ യഥാര്‍ഥത്തില്‍ ഞായറാഴ്ച വൈകിട്ട് പൈപ്പ് ലൈന്‍ റോഡില്‍ താരം വില്ലനായി.

സംഭവം എന്താണ്
മദ്യലഹരിയിലായിരുന്ന ഭീമന് രഘു വട്ടിയൂര്‍ കാവ് പൈപ്പ് ലൈന്‍ റോഡില്‍ ശ്രീലക്ഷ്മി സ്റ്റോര്‍ ഉടമയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ശ്രീജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച 5.30ആയിരുന്നു സംഭവം.

ഐസ്ക്രീം ആവശ്യപ്പെട്ടു
കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ താരവും സുഹൃത്ത് വിഷ്ണുവും കടയുടമയായ ശ്രീജേഷിനോട് ഐസ്ക്രീം ആവശ്യപ്പെടുകയായിരുന്നു. കാറിനരികിലേക്ക് ചെന്ന് ശ്രീജേഷ് ഐസ്ക്രിം നല്കി. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറിനരികില്‍ കൊണ്ടുചെന്നു തരാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിക്കുകയായിരുന്നു.

സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്
കാറില്‍ നിന്നെറിങ്ങിയ ഭീമന് രഘു ശ്രീജേഷിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലിസാ പറഞ്ഞു. സുഹൃത്തായ വിഷ്ണുവും ശ്രീജേഷിനെ ആക്രമിക്കുകയും ചെയ്തു.

വില്ലനെതിരെ കേസ്
കടയുടമയെ മര്‍ദ്ദിച്ച ഭീമന് രഘുവിനും സുഹൃത്ത് വിഷ്ണുവിനുമെതിരെ വട്ടിയൂര്‍ കാവ് പോലിസ് കേസെടുത്തു. കേസ് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications