കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അനില്‍.. ഇനിയില്ല എന്നെങ്ങനെ ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കും'; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം

Google Oneindia Malayalam News

കൊച്ചി: 2020 ദുരന്തങ്ങളുടെ വര്‍ഷമായി മാറിയിരിക്കുകയാണ്. സുശാന്ത് സിംഗ് രാജ്പുതും മറഡോണയും തുടങ്ങി 2020 അവസാനത്തില്‍ സുഗതകുമാരിയും ഷാനവാസ് നവണിപ്പുഴയും അനില്‍ നെടുമങ്ങാടും വരെ. മലയാള സിനിമാ ലോകത്തിന് വിശ്വസിക്കാനാവാത്ത മരണങ്ങളാണ് അപ്രതീക്ഷതമായി ഈ വര്‍ഷം ഇതുവരെയും കടന്ന് വന്നിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെയാണ് അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്. അനിലിനൊപ്പം അഭിനയിച്ചവരും സുഹൃത്തുക്കളും ആരാധകരും ആയിട്ടുളളവര്‍ക്കൊന്നും ഈ വിയോഗം വിശ്വസിക്കാനായിട്ടില്ല.

എങ്ങനെ വിശ്വസിക്കും..

എങ്ങനെ വിശ്വസിക്കും..

സച്ചി ആദ്യമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനില്‍ നെടുമങ്ങാടിനൊപ്പം അഭിനയിച്ച താരങ്ങളായ പൃഥ്വിരാജും ബിജു മേനോനും അനിലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്. ''അനില്‍.. ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും'' എന്നാണ് ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എനിക്കൊന്നും പറയാനില്ല

എനിക്കൊന്നും പറയാനില്ല

''ഒന്നുമില്ല, എനിക്കൊന്നും പറയാനില്ല, നിങ്ങള്‍ നിത്യശാന്തിയിലാണെന്ന് കരുതട്ടെ അനിലേട്ടാ'' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. നടന്‍ മമ്മൂട്ടി അനിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിനിമകളില്‍ ഒപ്പം അഭിനയിച്ച നടന്‍ മാത്രമായിരുന്നില്ല അനില്‍ എന്നും സഹോദര ബന്ധമായിരുന്നു തമ്മിലെന്നും നടന്‍ അലന്‍സിയര്‍ പ്രതികരിച്ചു. ഇത്ര വേഗത്തില്‍ വിട്ട് പോകുമെന്ന് കരുതിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.

ഇത് വിശ്വസിക്കാനേ ആകുന്നില്ല

ഇത് വിശ്വസിക്കാനേ ആകുന്നില്ല

ഈ കേട്ട വാര്‍ത്ത തന്നെ പൂര്‍ണമായും തകര്‍ത്തിരിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് അനിലുമൊത്ത് സിനിമ ഷൂട്ട് ചെയ്തത് എന്നും അത് കഴിഞ്ഞ് ഇപ്പോഴീ വാര്‍ത്ത കേള്‍ക്കുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു. ഇത് വിശ്വസിക്കാനേ ആകുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത് താങ്ങാനുളള കരുത്ത് ലഭിക്കട്ടെ എന്നും ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ആ നഷ്ടം പൂര്‍ണമായും തന്റേതാണ്

ആ നഷ്ടം പൂര്‍ണമായും തന്റേതാണ്

നടനും എംപിയുമായ സുരേഷ് ഗോപിയും അനിലിനെ അനുസ്മരിച്ച് രംഗത്ത് വന്നിട്ടുണ്ട്. '' മറ്റൊരു അവിസ്മരണീയനായ പ്രതിഭയേയും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നേരിട്ട് കാണാന്‍ ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ താന്‍ ആരാധിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം തിരശ്ശീല പങ്കിടാന്‍ ആഗ്രഹിച്ചിരുന്നു. അക്കാര്യം പല നിര്‍മ്മാതാക്കളോടും താന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ നഷ്ടം പൂര്‍ണമായും തന്റേതാണ്. വല്ലാത്ത നടുക്കം'' എന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഹൃദയം മുറിയുന്നു

ഹൃദയം മുറിയുന്നു

ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. ഹൃദയം മുറിയുന്നു എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അനിലിന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ച. അനില്‍ മികച്ച വില്ലന്‍ വേഷം ചെയ്ത കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ ആയിരുന്നു നായകന്‍. ഇത് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രാര്‍ത്ഥനകളെന്നും ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു. നടന്‍ മോഹന്‍ലാലും അനിലിന് ആദരാജ്ഞലി അര്‍പ്പിച്ചു.

ഓർക്കുമ്പോ ഉള്ള് പിടയുന്നു

ഓർക്കുമ്പോ ഉള്ള് പിടയുന്നു

നടൻ സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്: '' തൊടുപുഴ സെൻ്റ് മേരിസ് ആശുപത്രിയിൽ ശാന്തനായി ഉറങ്ങുന്ന അനിലേട്ടനെ ഒരു നോക്ക് കാണാനും, ചുംബനം നൽകാനും സാധിച്ചു... കള്ളനാണയങ്ങൾക്കെതിരെ എന്നും ഏട്ടൻ കലഹിച്ചു. സ്നേഹിക്കേണ്ട വരെ കടലോളം സ്നേഹിച്ചു, ആ സ്നേഹക്കടലിൽ ഞാനും ഉണ്ടായിരുന്നു... അനിലേട്ടാ.... ഇനി ഈ ജൻമത്തിൽ ഒരു കൂടിക്കാഴ്ച ഇല്ല എന്നോർക്കുമ്പോ ഉള്ള് പിടയുന്നു.. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് സ്വദേശമായ തിരുവനന്തപുരത്ത് നാളെ അന്ത്യകർമ്മങ്ങൾ. ആദരാഞ്ജലികൾ പ്രിയപ്പെട്ട ഏട്ടാ ,സഖാവേ....''

English summary
Malayalam Cinema fraternity mourns the shocking death of Actor Anil Nedumnagadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X