സിനിമ- സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന്
തിരുവനന്തപുരം: സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയ്യാറായിരുന്നു.
നടൻ കിഷോർ സത്യയാണ് വിഷ്ണു പ്രസാദിന്റെ മരണ വാർത്ത അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ടവരേ,ഒരു സങ്കട വാർത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ... അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു, എന്നാണ് കിഷോർ കുറിച്ചത്.

നിരവധി സീരിയലുകളിലും സിനിമകളിലും വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സീരിയലിലും വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുണ്ട്. അഭിരാമി, അനനിക എന്നിവരാണ് മക്കൾ.












Click it and Unblock the Notifications