സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍, പ്രൊബേഷന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് മലയാളം മിഷന്റെ കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷ പാസാകണം. ഇക്കാര്യം കെഎസ്എസ്ആറില്‍ ഉല്‍പ്പടുത്തും. ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇപ്പോഴുള്ള വ്യവസ്ഥ തുടരും.
പത്ത് വര്‍ഷത്തിനകം തുല്യതാ പരീക്ഷ ജയിക്കണമെന്നാണ് കെഎസ്എസ്ആറിന്റെ വ്യവസ്ഥ. തുല്യതാ പരീക്ഷ സംബന്ധിച്ച പാഠ്യപദ്ധതി, പരീക്ഷ സമ്പ്രദായം തുടങ്ങിയ കാര്യത്തില്‍ പിഎസ്‌സി തീരുമാനമെടുക്കും. ഇത് സംബന്ധിച്ച് പിഎസ്‌സി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.
എംപ്ലോയിമെന്റ് എക്‌സേഞ്ച് വഴി നിയമനങ്ങള്‍ക്കുള്ള പൊതുപ്രായ പരിധി 41 വയസ്സാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ തീരമാനമായി. ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് പൊതുപ്രായ പരിധി 41ല്‍ നിന്ന് 44ലേക്കും എസ്‌സിഎസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് 43ല്‍ നിന്ന് 45ആയും ഉയര്‍ത്തി.












Click it and Unblock the Notifications