മലയാളം പഠിപ്പിച്ചില്ലെങ്കില്‍ സ്‌കൂളുകളുടെ ചീട്ട് കീറും!! അധ്യാപകന് പിഴയുമിടും...നിയമം വന്നു
അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധം
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിക്കും നിയമം ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള സ്‌കൂളുകളിലും 10ാം ക്ലാസ് വരെ മലയാളം നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ നിയമം പ്രാബല്യത്തിലാവും.

പ്രത്യക്ഷമായോ പരോക്ഷമായോ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ല. മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കണമെന്നു നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കുകയും ചെയ്യരുത്. സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് നിര്‍ബന്ധിത മലയാളഭാഷാ പഠനം വ്യവസ്ഥ ചെയ്യും. നിയമം വന്ന ശേഷവും ഏതെങ്കിലും സ്‌കൂള്‍ മലയാളം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ എന്‍ഒസി റദ്ദാക്കും.

നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്നു 5000 രൂപ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് പുതിയ നിയമം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു പത്താം ക്ലാസ് പാസാവുന്നതിനു മലയാളം ഭാഷാ പഠനം
നിര്‍ബന്ധമാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications