കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് പ്രേമം ഒന്നു കുറച്ചേക്കൂ....ഇനി മലയാളവും പഠിക്കണം!! സര്‍ക്കാര്‍ അതു ചെയ്തു....

അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധം

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മലയാളം ഭാഷാപഠനം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള സ്‌കൂളുകളിലും 10ാം ക്ലാസ് വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

1

ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ഈ ഓര്‍ഡിനന്‍സിന് അന്തിമ രൂപമാവും. തുടര്‍ന്നായിരിക്കും ഇതൊരു നിയമമായി പ്രാബല്യത്തില്‍ വരിക.
സംസ്ഥാനത്തെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2

മലയാളത്തിന് പ്രാമുഖ്യം നല്‍കുമെന്ന് നടപടികള്‍ ഉണ്ടാവുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് സര്‍ക്കാര്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുന്നത്.

English summary
Government makes malayalam language study from next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X