Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശീന്ദ്രനെ വീഴ്ത്തിയത് കൊല്ലം സ്വദേശിനിയായ യുവതി?രണ്ട് മന്ത്രിമാര്‍ കൂടി പെട്ടു?

മന്ത്രിയെ ലൈംഗിക ഫോണ്‍ സംഭാഷണത്തില്‍ കുരുക്കിയ സ്ത്രീയെ സംബന്ധിച്ച വിവരങ്ങളാണ് പ്രമുഖ മലയാളം ദിനപ്പത്രമായ കേരള കൗമുദി പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിയുടെ ഫോണ്‍ സംഭാഷണത്തിലെ മറുതലയ്ക്കലുള്ള സ്ത്രീയെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു.

മന്ത്രിയെ ലൈംഗിക ഫോണ്‍ സംഭാഷണത്തില്‍ കുരുക്കിയ സ്ത്രീയെ സംബന്ധിച്ച വിവരങ്ങളാണ് പ്രമുഖ മലയാളം ദിനപ്പത്രമായ കേരള കൗമുദി പുറത്തുവിട്ടിരിക്കുന്നത്. കേരള പോലീസിലെ ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് കേരള കൗമുദി സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

കേരള കൗമുദി പറയുന്നത്...

കേരള കൗമുദി പറയുന്നത്...

എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും വലിച്ചിട്ട ആ അജ്ഞാത ആരാണെന്ന് ചോദിച്ചാണ് കേരള കൗമുദി വാര്‍ത്ത ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളമാകെ ചര്‍ച്ച ചെയ്ത മന്ത്രിയുടെ ലൈംഗിക സംഭാഷണത്തിലെ ആ അജ്ഞാത സ്ത്രീയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൗമുദി റിപ്പോര്‍ട്ട്...

കൗമുദി റിപ്പോര്‍ട്ട്...

മന്ത്രിയുടെ സ്വകാര്യ സംഭാഷണത്തിലെ ആ അജ്ഞാതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുന്നതിനിടെയാണ്, സ്ത്രീയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശശീന്ദ്രനെ കുടുക്കിയത്...

ശശീന്ദ്രനെ കുടുക്കിയത്...

മന്ത്രി എകെ ശശീന്ദ്രന് പരാതി നല്‍കാനെത്തിയ യുവതിയെ മന്ത്രി ലൈംഗിക താല്‍പ്പര്യത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപം രഹസ്യാന്വേഷണ വിഭാഗം തള്ളുന്നതായും കേരള കൗമുദി പറയുന്നു. ശശീന്ദ്രനെ കുടുക്കിയതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.

കൊല്ലം സ്വദേശിനി...

കൊല്ലം സ്വദേശിനി...

കോഴിക്കോട് വിദ്യാഭ്യാസം നേടിയ കൊല്ലം സ്വദേശിനിയായ 24കാരിയാണ് മന്ത്രിയുടെ സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നതാണ് കേരള കൗമുദി റിപ്പോര്‍ട്ടിലുള്ളത്.

വിവാഹമോചിത...

വിവാഹമോചിത...

മന്ത്രിയുടെ ഫോണ്‍ സംഭാഷണത്തിലുള്ള യുവതി മാദ്ധ്യമ പ്രവര്‍ത്തനവുമായി ബന്ധമുള്ളയാളാണെന്നും കേരള കൗമുദി റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ വിവാഹ മോചിതയായ യുവതിയാണ് മന്ത്രിയെ വീഴ്ത്തിയത്.

രണ്ട് മന്ത്രിമാര്‍ കൂടി...

രണ്ട് മന്ത്രിമാര്‍ കൂടി...

വിവാഹമോചിതയായ യുവതിയുടെ കാമുകന്‍ ഷോര്‍ട് ഫിലിം സംവിധായകനായ യുവാവാണ്. ഇയാളും ഇന്റലിജന്‍സ് നിരീക്ഷണത്തിലാണെന്നും കേരള കൗമുദി പറയുന്നു. രണ്ട് മന്ത്രിമാര്‍ കൂടി ഇത്തരത്തിലുള്ള കുരുക്കില്‍പ്പെട്ടതായി അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും നൂറു വര്‍ഷങ്ങളോളം പാരമ്പര്യമുള്ള കേരള കൗമുദി ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കേന്ദ്രത്തെ സമീപിച്ചേക്കും...

കേന്ദ്രത്തെ സമീപിച്ചേക്കും...

സഭ്യമല്ലാത്ത സംഭാഷണം പ്രക്ഷേപണം ചെയ്തതിന് വാര്‍ത്ത പുറത്തുകൊണ്ടുവന്ന ചാനലിനെതിരെ കേന്ദ്രത്തെ സമീപിച്ചേക്കുമെന്ന സൂചനയുണ്ടെന്നും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+