കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീടനാശിനി പണി കൊടുത്തത് മലയാള മനോരമയ്ക്ക്

  • By Siniya
Google Oneindia Malayalam News

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന പച്ചക്കറികളില്‍ അമിതമായി കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത നല്‍കിയതിന് പ്രമുഖ മലയാള പത്രമായ മലയാള മനോരമയ്‌ക്കെതിരെ സി സി എഫ് ഐ നോട്ടിസ്. സെപ്തംബര്‍ 24 ന് മലയാള മനോരമ വാര്‍ത്ത നല്‍കിയത്. പത്രം വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് സിസി എഫ് ഐ ആരോപിച്ചു. ഡി എന്‍ എയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഭക്ഷ്യ സുരക്ഷ കീടനാശിനി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തിയിട്ടില്ല. പത്രത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതാണ്.നേരത്തെ ഡെക്കാന്‍ ക്രോണിക്കള്‍ ദിന പത്രവും വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് വാര്‍ത്ത തെറ്റും വ്യാജവുമാണെന്ന് പറഞ്ഞ് സി സി എഫ് ഐ നോട്ടിസ് അയച്ചിരുന്നു.

malayala-manorama

എന്നാല്‍ എഫ് എസ് എസ് എ ഐയുടെ രേഖയുടെ അടിസ്ഥാനത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഇതേ കുറിച്ച് ഒരു പ്രതികരണം ഉണ്ടായില്ലെന്ന് ക്രോപ്പ് കെയര്‍ ഫെഡറെഷന്‍ പറഞ്ഞു.

കീടനാശിനി പ്രയോഗിക്കുന്നു എന്ന് വിശകലനം ചെയ്തു കൊണ്ടുള്ള ഒരു രേഖ പോലും തെളിയിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നും കീടനാശിനി പ്രയോഗിച്ച പച്ചക്കറികളാണ് കേരളത്തിലേക്ക് എത്തുന്നത് എന്ന വാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ അടുത്തിടെ നല്കിയതെന്ന് സി സി എഫ് ഐ ആരോപിച്ചു.

English summary
The Crop Care Federation of India (CCFI) has slapped a legal notice on popular Kerala daily, Malayalam Manorama, over a story it published titled ‘Centre asks Tamil Nadu to curb use of pesticides’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X