പുതുമുഖ മലയാള സിനിമാ സംവിധായിക നയന സൂര്യനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പുതുമുഖ മലയാള സംവിധായക നനയ സൂര്യന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 28 വയസായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ ഉറ്റസുഹൃത്തും സന്തത സഹചാരിയുമായിരുന്നു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി പരസ്യ ചിത്രങ്ങലും ഇന്ത്യയിലും വിദേശത്തുമായി നുറിലേറെ സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

ലെനിന്‍ രാജേന്ദ്രന്‍, നേമം പുഷ്പരാജ്, അവിര റബേക്ക, മധുപാല്‍ തുടങ്ങിയ പത്ത് സംവിധായകരോടൊപ്പം ക്രോസ് റോഡ് എന്ന ആന്തോളജി മൂവിയില്‍ നയന പങ്കാളിയായിരുന്നു. ഡോ. ബിജുവിന്‍റെ ആകാശത്തിന്‍റെ നിറം. കമലിന്‍റെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജിത്തു ജോസഫിന്‍റെ മെമ്മറീസ്, 100 ഡേയ്സ് ഓഫ് ലവ്, ലെനിന്‍ രാജേന്ദ്രന്‍റെ തന്നെ ഇടവപ്പതി എന്നീ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications