ഭാഗ്യലക്ഷ്മി വിവാഹമോചിതയായി
തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്ര അവതാരകയുമായ ഭാഗ്യലക്ഷ്മി വിവാഹ മോചിതയായി. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധമാണ് വേര്‍പെടുത്തിയത്. തിരുവനന്തപുരം കുടുംബകോടതിയാണ് വിവാഹബന്ധം വേര്‍പെടുത്തി ഉത്തരവിട്ടത്.
വിവാഹമോചിതയാകുന്നത് ഇപ്പോഴാണെങ്കിലും ഏറെ നാളായി ഭര്‍ത്താവുമായി വേറിട്ട് കഴിയുകയാണ് ഭാഗ്യലക്ഷ്മി. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളാണുള്ളത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

വിവാഹ മോചിതയായി
ഡബ്ബിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. കുടുംബജീവിത്തിലെ അസ്വസ്ഥ്യങ്ങളെത്തുടര്‍ന്നാണ് ഭര്‍ത്താവും സംവിധായകനുമായ രമേശ് കുമാറുമായുള്ള ബന്ധം പിരിഞ്ഞത്. തിരുവവന്തപുരം കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്.

വിവാഹം
1985 ലാണ് ഭാഗ്യ ലക്ഷ്മി വിവാഹിതയായാത്. നിതിന്‍, സച്ചിന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്

അസ്വസ്ഥതകള്‍
ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണം 2011 മുതല്‍ കുട്ടികളുമൊത്ത് മാറി താമസിയ്ക്കുകയായിരുന്നു ഭാഗ്യ ലക്ഷ്മി

പൊള്ളുന്ന അനുഭവങ്ങള്‍
ഏറെക്കുറേ അനാഥമായിരുന്ന ബാല്യ, കൗമാരങ്ങള്‍. ഒറ്റപ്പെടല്‍, വേദന, ദാരിദ്ര്യം ഇതൊക്കെയായിരുന്നു ഭാഗ്യലക്ഷ്മിയ്ക്ക് ജീവിതം സമ്മാനിച്ചത്. എന്നാല്‍ അനുഭവങ്ങളെ തോല്‍പ്പിച്ച ഈ കലാകാരി ചലച്ചിത്ര ലോകത്ത് വേറിട്ട ശബ്ദ സാന്നിദ്ധ്യമായി തുടര്‍ന്നു. നാഗവല്ലി മുതല്‍ എത്രയോ കഥാപാത്രങ്ങള്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍ ജീവിച്ചു.

പെണ്‍കരുത്ത്
ആത്മകഥയായ സ്വരഭേദങ്ങളില്‍ തന്‍റെ ജീവിതാനുഭവങ്ങളെപ്പറ്റി ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.പല സ്ത്രീ കൂട്ടായ്മകളിലും അംഗമാണ്. ഇപ്പോള്‍ അവതാരകയെന്ന നിലയിലും പ്രശസ്തയാണ്.












Click it and Unblock the Notifications