എല്ലുമുറിയെ പണിയെടുക്കാന്‍ മാത്രമല്ല മലയാളം പഠിക്കാനും അവര്‍ തയ്യാറാണ്...
തിരുവനന്തപുരം: ഇപ്പോള്‍ കേരളത്തിന്റെ ഭാഗം തന്നെയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍. എല്ലുമുറിയെ പണിയെടുക്കുക മാത്രമല്ല, ചിലപ്പോള്‍ ആളില്ലാതെ വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയ് വിളിക്കാന്‍ പോലും ഇവര്‍ ഉണ്ടാകും. എന്നാല്‍ ഇവരെ മലയാളം കൂടി പഠിപ്പിക്കാനൊരുങ്ങുകയാണ് സംസസ്ഥാന സാക്ഷര മിഷന്‍.
സംസ്ഥാനത്ത് ഇരുപത്തഞ്ച് ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കേരളത്തിന്റെ ഭാഗമായിരിക്കുന്ന ഇവരെ കേരളത്തിന്റെ സംസ്‌കാരവും, ഭാഷയും പഠിപ്പിക്കാനാണ് സാക്ഷരത മിഷന്‍ ഒരുങ്ങുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം പദ്ധതി നടപ്പാക്കാനാണഅ സാക്ഷരതാ മിഷന്‍ ഒരുങ്ങുന്നത്.

കേരളത്തില്‍ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുെട മൊത്തം കണക്കെടുപ്പ് നടത്തിയതിനു ശേഷമാകും പദ്ധതി രൂപീകരിക്കുക. ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലാകും ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കുക. സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പിഎസ് ശ്രീകല പറഞ്ഞു.












Click it and Unblock the Notifications