Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള യുവനടന്‍ ഗോവയില്‍ മരിച്ച നിലയില്‍! മരണകാരണം വ്യക്തമല്ല.. ദുല്‍ഖര്‍ ചിത്രത്തിലെ വില്ലന്‍

Recommended Video

cmsvideo
    ദുൽഖർ സിനിമയിൽ വില്ലനായി അഭിനയിച്ച യുവനടനെ മരിച്ച നിലയിൽ കണ്ടെത്തി |

    തൃശൂര്‍: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ മലയാളത്തിലെ യുവനടനെ മരിച്ച നിലയില്‍ കണ്ടെത്തി. സിദ്ധു ആര്‍ പിള്ളയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവയില്‍ വെച്ചാണ് സിദ്ധു ആര്‍ പിള്ളയുടെ മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധുവിന്റെ മരണകാരണം എന്താണ് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

    മരണം ഗോവയിൽ വെച്ച്

    മരണം ഗോവയിൽ വെച്ച്

    തൃശൂര്‍ സ്വദേശിയായ സിദ്ധു ആര്‍ പിള്ള മലയാളത്തില്‍ വളര്‍ന്നു വരുന്ന യുവതാരങ്ങളില്‍ ഒരാളായിരുന്നു. ഗോവയില്‍ വെച്ചാണ് സിദ്ധുവിന്റെ മരണം. 27 വയസ്സായിരുന്നു. പ്രശസ്ത സിനിമാ നിര്‍മ്മാതാവ് പികെആര്‍ പിള്ളയുടെ മകനാണ് സിദ്ധു ആര്‍ പിള്ള.

    നിർമ്മാതാവിന്റെ മകൻ

    നിർമ്മാതാവിന്റെ മകൻ

    മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സിദ്ധുവിന്റെ അച്ഛനായ പികെആര്‍ പിള്ള. വന്ദനം, അമൃതംഗമയ തുടങ്ങി പതിനാറോളം ചിത്രങ്ങളുടേയും നിര്‍മ്മാതാവാവ് കൂടിയാണ് പികെആര്‍ പിള്ള. ഗോവയില്‍ വെച്ച് സിദ്ധു മരണപ്പെട്ടതായി വിവരം ലഭിച്ച ശേഷം ബന്ധുക്കള്‍ നാട്ടില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെടുകയായിരുന്നു.

    മൃതദേഹം തിരിച്ചറിഞ്ഞു

    മൃതദേഹം തിരിച്ചറിഞ്ഞു

    ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം മകന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം എന്താണെന്നത് വ്യക്തമല്ല. മരണകാരണം അടക്കമുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ പുറത്ത് വിട്ടിട്ടില്ല. സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയിലെ വില്ലന്‍ വേഷത്തില്‍ സിദ്ധു അഭിനയിച്ചിട്ടുണ്ട്. ഈ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്.

    ദുൽഖറിന്റെ വില്ലൻ

    ദുൽഖറിന്റെ വില്ലൻ

    സെക്കന്റ് ഷോയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച നായക കഥാപാത്രമായ ലാലുവിനെ ക്ലൈമാക്‌സില്‍ കൊലപ്പെടുത്ത കഥാപാത്രമായിരുന്നു സിദ്ധു ആര്‍ പിള്ളയുടേത്. എന്നാല്‍ ഈ ചിത്രത്തിന് ശേഷം സിനിമയില്‍ കാര്യമായ വേഷങ്ങളൊന്നും സിദ്ധുവിനെ തേടി വന്നിരുന്നില്ല.

    സംസ്ക്കാരം വീട്ടിൽ

    സംസ്ക്കാരം വീട്ടിൽ

    ഏതാനും ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ മാത്രമാണ് സിദ്ധുവിന് ലഭിച്ചത്.സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ സിദ്ധു ആര്‍ പിള്ള അഭിനയിച്ചിട്ടുണ്ട്. ഗോവയില്‍ നിന്നും നാട്ടിലെത്തിച്ച ശേഷം സിദ്ധു ആര്‍ പിള്ളയുടെ മൃതദേഹം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ സംസ്‌ക്കരിക്കും.

    ഹോട്ടൽ മുറിയിൽ മൃതദേഹം

    ഹോട്ടൽ മുറിയിൽ മൃതദേഹം

    ഗോവയിലെ ഹോട്ടല്‍ മുറിയിലാണ് കഴിഞ്ഞ ദിവസം സിദ്ധു ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വികലാംഗനായ ഒരാളെയും കുടുംബത്തേയും മര്‍ദ്ദിച്ച കേസില്‍ സിദ്ധുവിനെ പോലീസ് പിടികൂടിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു സംഭവം.

    വിവാദത്തിലും

    വിവാദത്തിലും

    കൂത്താട്ടുകുളത്തെ കല്യാണ മണ്ഡപം സൂക്ഷിപ്പുകാരനും വികലാംഗനുമായ ബാബു, ഭാര്യ ത്രേസ്യക്കുട്ടി എന്നിവരെ മര്‍ദിച്ചുവെന്നതായിരുന്നു സിദ്ധു ആര്‍ പിള്ളയ്ക്ക് എതിരായ പരാതി. കൂത്താട്ടുകുളം പോലീസാണ് ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിദ്ധുവിനെ അറസ്റ്റ് ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+