സംവിധായകന്‍ മോഹന്‍രൂപ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
തൃശൂര്‍: സംവിധായകന്‍ രാജേഷ് പിള്ളയുടെ വിയോഗത്തില്‍ മലയാള ചലച്ചിത്ര ലോകം മുക്തമായിട്ടില്ല. ഇതിനു പിന്നാലെ ഒരു കലാകാരന്‍ കൂടി വിടപറഞ്ഞിരിക്കുന്നു. സംവിധായകന്‍ മോഹന്‍ രൂപിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2016 കണ്ണീരിന്റെ വര്‍ഷമാകുകയാണ്, ഒപ്പം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടങ്ങളും. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ മോഹന്‍ രൂപിനെ മരിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
53 വയസായിരുന്നു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച വ്യക്തിയാണ് മോഹന്‍ രൂപ്. മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് മോഹന്‍ രൂപ്. മോഹന്‍ലാലും മമ്മൂട്ടിയും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച വേട്ട എന്ന ചിത്രമാണ് മോഹന്‍ രൂപിന്റെ ആദ്യ ചിത്രം.

100ലധികം ചിത്രങ്ങളും സംഗീത ആല്‍ബങ്ങളും പരസ്യങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂര്‍ വര്‍ക്കല സ്വദേശിയാണ് മോഹന്‍ രൂപ്. ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, ശില്‍പി, എക്‌സ്‌ക്യൂസ് മി ഏത് കോളേജിലാ, സ്പര്‍ശം തുടങ്ങി ഒട്ടേറെ നല്ല പഴയ ചിത്രങ്ങള്‍ മോഹന്‍ രൂപിന്റെ സംവിധാനത്തില്‍ ഒരുങ്ങിയതാണ്.
ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ കൂടിയാണ് മോഹന്‍ രൂപ്. ഭാരതീയ ലളിതകലാ അക്കാദമിയുടെ ഡോ.അംബേദ്കര്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. പ്രശസ്ത താരം സിദ്ദിഖ് ഒരു തിരിച്ചുവരവ് നടത്തിയത് മോഹന്‍ രൂപിന്റെ ചിത്രമായ സ്പര്‍ശത്തിലൂടെയാണ്.












Click it and Unblock the Notifications