മലയാള സിനിമ സംവിധായകൻ അശോകൻ അന്തരിച്ചു
എറണാകുളം: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വർക്കല സ്വദേശിയാണ്.
അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്.ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം
അശോകൻ-താഹ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് സൂപ്പർ ഹിറ്റായിരുന്നു. വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസിലേക്ക് തിരിഞ്ഞു.

അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാണാപ്പുറങ്ങൾ എന്ന ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. ഭാര്യ: സീത. മകൾ: അഭിരാമി












Click it and Unblock the Notifications