മുത്താരംകുന്ന് പിഒയിലെ ഫയല്‍വാന്‍; നടന്‍ മിഗ്ദാദ് അന്തരിച്ചു
തിരുവനന്തപുരം: പഴയകാല നടന്‍ മിഗ്ദാദ് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലൈനില്‍ ആയിരുന്നു താമസം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍ നടക്കും. പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പിലായിരുന്നു ജോലി. 2010ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.

സിനിമാ രംഗത്ത് മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് ശ്രദ്ധിക്കപ്പെട്ടത്. ആ സിനിമയിലെ രാജന്‍പിള്ള എന്ന ഫയല്‍വാനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. സിബി മലയിലിന്റെ ആദ്യ ചിത്രമായിരുന്നു മുത്താരംകുന്ന് പിഒ. 1982ലാണ് മിഗ്ദാദ് സിനിമാ അഭിനയ രംഗത്തെത്തിയത്. 'ആ ദിവസം' ആയിരുന്നു ആദ്യ സിനിമ.
മാന്നാര്‍ മത്തായ് സ്പീക്കിങ്, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാന്‍ ശ്രീമാന്‍ ചാത്തുണ്ണി, ആനയ്‌ക്കൊരുമ്മ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഭാര്യ റഫീഖ, മക്കള്‍- മിറ, റമ്മി. മരുമക്കള്‍- സുനിത് സിയാ, ഷിബില്‍ മുഹമ്മദ്.












Click it and Unblock the Notifications