Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു; വിടവാങ്ങുന്നത് സൂപ്പര്‍ഹിറ്റുകളുടെ സ്രഷ്ടാവ്

തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്തെ കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലേറെ സിനിമകള്‍ നിര്‍മിച്ച അരോമ മണി മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല സിനിമകളാണ്. 1977 ല്‍ മധുവിനെ നായകനാക്കി ഒരുക്കിയ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം.

അതിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ അരോമ മണി നിര്‍മിച്ചു. തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ് ഐ ആര്‍, ബാലേട്ടന്‍, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം, ഓഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, ധ്രുവം, കമ്മീഷണര്‍ തുടങ്ങി മലയാളി സിനിമാപ്രേമി മറക്കാത്ത പല സിനിമകളും നിര്‍മിച്ചത് അരോമ മണിയാണ്.

Aroma Mani

കള്ളിയങ്കാട്ട് നീലി, കള്ളന്‍ പവിത്രന്‍, സൂര്യഗായത്രി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, പല്ലാവൂര്‍ ദേവനാരായണന്‍, പ്രേം പൂജാരി, നാറാണത്ത് തമ്പുരാന്‍, കാട്ടുചെമ്പകം, മി. ബ്രഹ്‌മചാരി, ലോകനാഥന്‍ ഐഎഎസ്, രാവണന്‍, കനകസിംഹാസനം, കളേഴ്‌സ്, ദ്രോണ, ആഗസ്റ്റ് 15 എന്നിവയും അരോമ മണിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, രതീഷ്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, കലാഭവന്‍ മണി, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരെല്ലാം മണിയുടെ ചിത്രത്തില്‍ നായകന്‍മാരായി എത്തി.

തിങ്കളാഴ്ച നല്ല ദിവസം (സംവിധാനം പത്മരാജന്‍) എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ദൂരെ ദൂരെ ഒരു കൂട് കൂട്ടാം (സംവിധാനം സത്യന്‍ അന്തിക്കാട്) എന്ന ചിത്രത്തിന് മറ്റ് സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ 62 സിനിമകള്‍ അരോമ മണി നിര്‍മിച്ചിട്ടുണ്ട്.

ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സ്വന്തം കഥയ്ക്ക് ജഗതി എന്‍ കെ ആചാരി എഴുതിയ തിരക്കഥയില്‍ ഒരുക്കിയ ആ ദിവസം (1982) എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കുള്ള കടന്നുവരവ്. കുയിലിനെ തേടി, എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, എന്റെ കളിത്തോഴന്‍, ആനയ്‌ക്കൊരുമ്മ, പച്ചവെളിച്ചം തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ 'ആര്‍ട്ടിസ്റ്റ്' ആണ് അവസാന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+