Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും കലാഭവന്‍ മണിയ്ക്ക് വിലക്ക്

കൊച്ചി: നടന്‍ കലാഭവന്‍ മണിയ്ക്ക് നിര്‍മാതാക്കളുടെ വിലക്ക്. ദൈവം സാക്ഷി എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ ശേഷം പിന്മാറിയതിനാണ് വിലക്ക്. ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ് നിര്‍മാതാവില്‍ നിന്ന് പണം വാങ്ങിയ ശേഷം പിന്മാറിയതിനാണ് കലാഭവന്‍ മണിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് .

ചിത്രത്തിന്റെ നിര്‍മാതാവ് സ്‌നേഹജിത്ത് നല്‍കിയ പരാതിയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം എടുത്തത് . നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കിയ ശേഷ കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം .

Kalabhavan Mani

ജനവരി 16ന് ഷൂട്ടിംഗിനായി മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും തൊടുപുഴയില്‍ എത്തിയെങ്കിലും കലാഭവന്‍ മണി എത്തിയില് ല. നാല് ദിവസത്തോളം ഇത്തേഹത്തെ കാത്തിരുന്നെങ്കിലും അഭിനയിക്കാന്‍ എത്തിയില്ല. തുടര്‍ന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് പരാതി നല്‍കി .

ഇന്നസെന്റ് കലാഭവന്‍ മണിയോട് ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു . എന്നാല്‍ അമ്മയുടെ പ്രസിഡന്റിനോട് പരാതി പറഞ്ഞതല്ലേ ഇനി ഏതായാലും ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് മണിയുടെ നിലപാട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+