കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു; ഇംഗ്ലീഷ് മീഡിയങ്ങളിലും!! ലക്ഷ്മണയ്ക്ക് ഫണ്ട് അനുവദിക്കില്ല

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭാ തീരുമാനം.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശം. കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി ആരോപണമുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

School

സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്റെ കാലാവധി 2017 ഏപ്രില്‍ 28 മുതല്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഹരി ഘടനയില്‍ ഒരു ശതമാനം വ്യത്യാസം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം ധനവകുപ്പ് നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി പരിഷ്‌കരിക്കാന്‍ അനുമതി നല്‍കി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്‍് സെന്ററിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള കമീഷന്റെ ശുപാര്‍ശ പ്രകാരം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ബിവറേജസ് കോര്‍പറേഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും അബ്കാരി ജീവനക്കാര്‍ക്കും പത്താം ശമ്പള കമീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കും.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം വഴികാട്ടുന്ന കേരളം എന്ന പേരില്‍ മെയ് 20 മുതല്‍ ജൂണ്‍ 5 വരെ സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും. നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് വധിക്കപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ഐജി ലക്ഷ്മണക്ക് കേസ് നടത്താന്‍ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. കേസ് നടത്താന്‍ തനിക്ക് 33 ലക്ഷം രൂപ ചെലവായെന്നും അതു അനുവദിക്കണമെന്നും ലക്ഷ്മണ 2015 ല്‍ യുഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അതില്‍ 11.65 ലക്ഷം രൂപ അനുവദിക്കാന്‍ 2015 മാര്‍ച്ചില്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

English summary
Malayalam language study to be compulsary, bring the ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X